Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവ്യാപാര യുദ്ധം...

വ്യാപാര യുദ്ധം രൂക്ഷമാകുന്നു; ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ അധിക തീരുവ ചുമത്തി അമേരിക്ക

text_fields
bookmark_border
TRUMP-XI.
cancel

വാഷിങ്​ടൺ: യു.എസ്​-​ൈ​ചന വ്യാപാര യുദ്ധം കൂടുതൽ ശക്​തമാക്കി ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ അധിക തീരുവ ഏർപ്പെടുത്താനൊരുങ്ങി യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ​ട്രംപ്​. 30,0000 കോടി ഡോളർ മൂല്യം വരുന്ന ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ സെപ്​തംബർ ഒന്ന്​ മുതൽ 10 ശതമാനം അധിക തീരുവ ഏർപ്പെടുത്താനാണ്​ യു.എസ്​ തീരുമാനം. അധിക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം പുറത്ത്​ വന്നതിന്​ പിന്നാലെ ആഗോള ഓഹരി വിപണികളിൽ കനത്ത ഇടിവുണ്ടായി.

സ്​മാർട്ട്​ഫോൺ മുതൽ തുണിത്തരങ്ങൾ വരെയുള്ള എതാണ്ട്​ എല്ലാ ചൈനീസ്​ ഉൽപന്നങ്ങൾക്കും അധിക തീരുവ ബാധകമാവും. ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിങ്​ പിങ്ങിന്​ വ്യാപാര യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുമായി കരാറിൽ ഏർപ്പെടാൻ താൽപര്യം ഉണ്ടെങ്കിലും അദ്ദേഹത്തിൻെറ നടപടികൾ ഒട്ടും വേഗത്തിലല്ലെന്ന് അധിക തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തിന്​ ശേഷം ട്രംപ്​ പ്രതികരിച്ചു.


250 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ 25 ശതമാനം തീരുവ അമേരിക്ക നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഈ ഉൽപന്നങ്ങൾക്ക്​ 10 ശതമാനം അധിക തീരുവ ബാധകമാവില്ലെന്നും ട്രംപ്​ അറിയിച്ചിട്ടുണ്ട്​. അധിക തീരുവ ഏർപ്പെടുത്തിയ നടപടി വ്യാപാര യുദ്ധം പരിഹരിക്കുന്നതിനുള്ള ശരിയായ വഴിയല്ലെന്ന്​ ചൈനീസ്​ വിദേശകാര്യമന്ത്രി പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsXijing pingDonald Trump
News Summary - US-China Trade war-Business news
Next Story