1300 ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്താനൊരുങ്ങി യു.എസ്
text_fieldsവാഷിങ്ടൺ: ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 1300 ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ചുമത്തിക്കൊണ്ട് 5000 കോടി ഡോളർ സമാഹരിക്കാൻ യു.എസ് തീരുമാനം. വിമാന നിർമാണം, വിവര സാേങ്കതിക വിദ്യ, റോബോട്ട് നിർമാണം, യന്ത്രപ്രവർത്തനങ്ങൾ തുടങ്ങിയ വ്യവസായ മേഖലകളും അധിക നികുതി ചുമത്തുന്നതിൽ ഉൾപ്പെടും. പൊതു നോട്ടീസ് പുറത്തിറക്കിയ ശേഷം പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിച്ച ശേഷം യുനൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസേൻററ്റിവ് (യു.എസ്.ടി.ആർ) ആണ് അധിക നികുതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ചൈനയുെട 13,000 ഉൽപന്നങ്ങൾക്ക് അധിക നികുതി ചുമത്താനുള്ള ട്രംപിെൻറ തീരുമാനത്തിനെതിരെ വിവിധ വ്യവസായ സംഘങ്ങൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ നടപടിക്കെതിരെ സമാനരീതിയിൽ പ്രതികരിക്കുമെന്ന് ചൈന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.