മല്യയെ കിട്ടുമോ, ഇന്നറിയാം
text_fieldsലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ വിജയ് മല്യ ഇന്ന് വീണ്ടുമെ ത്തും. ഒരു കൊല്ലത്തിനുശേഷം സ്വരാജ്യത്തേക്ക് മടങ്ങേണ്ടി വരുമോയെന്ന് അറിയാൻ വേണ്ട ിയാണ് ഇൗ വരവ്. മുംബൈ ആർതർ റോഡ് ജയിലിലെ ബാരക്ക് നമ്പർ 12 ആണ് മല്യക്ക് വേണ്ടി ഇന്ത്യ ഒരുക്കിവെച്ചിരിക്കുന്നത്. ജഡ്ജി എമ്മ ആർബത്നോട്ട് ഇക്കാര്യത്തിൽ ഇന്ന് വിധി പറ യുമെന്നാണ് പ്രതീക്ഷ.
സുപ്രധാന വിചാരണയിൽ ഇന്ത്യയുടെ വാദം അവതരിപ്പിക്കാനായി സി .ബി.െഎ ജോയൻറ് ഡയരക്ടർ എസ്. സായ് മനോഹർ ഞായറാഴ്ച ഡൽഹിയിൽ നിന്ന് ലണ്ടനിലേക് ക് തിരിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ ഹാജരായിരുന്നത് ഇപ്പോൾ നിർബന്ധിത അവധിയിലുള്ള സി.ബി.െഎ സ്പെഷൽ ഡയരക്ടർ രാകേഷ് അസ്താന ആയിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് ലണ്ടനിലെ കോടതിയിൽ കേസിെൻറ വിചാരണ തുടങ്ങിയത്. ആദ്യം ഏഴു ദിവസത്തെ വിചാരണ നിശ്ചയിച്ച് പിന്നീട് നീണ്ടുപോവുകയായിരുന്നു. ഇൗ വർഷം ഏപ്രിലിലാണ് മല്യയെ വിട്ടുകിട്ടാൻ വാറൻറ് പുറപ്പെടുവിച്ചത്. തുടർന്ന് അറസ്റ്റുണ്ടായി. ഇതേ തുടർന്ന് മല്യ ജാമ്യം നേടി. അങ്ങനെയാണ് ലണ്ടനിൽ തുടരുന്നത്.
കഴിഞ്ഞയാഴ്ച വിധി വരുമെന്ന് പ്രതീക്ഷിച്ചിരിക്കെ വായ്പയെടുത്ത തുക പലിശയൊഴികെ മുഴുവനും തിരിച്ചടക്കാൻ തയാറാണെന്ന് മല്യ വെളിപ്പെടുത്തിയിരുന്നു. തെൻറ അഭ്യർഥന പരിഗണിച്ച് ‘രക്ഷിക്കണ’മെന്നായിരുന്നു പരോക്ഷമായി ഇന്ത്യൻ ബാങ്കുകളോട് നടത്തിയ അഭ്യർഥന. എന്നാൽ, ഇന്ത്യയിൽ നിന്ന് ആരും അനുകൂലമായി പ്രതികരിച്ചില്ല.
ഒരു രൂപപോലും താൻ വായ്പയെടുത്തിട്ടില്ലെന്നും കിങ്ഫിഷർ എയർലൈൻസാണ് കടമെടുത്തതെന്നും ജാമ്യം നിന്ന താൻ എങ്ങനെ കുറ്റക്കാരനാകുമെന്നുമാണ് ഇപ്പോൾ മല്യയുടെ ചോദ്യം. 9000 കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ടതിനാണ് ഇന്ത്യ മല്യക്കെതിരെ കേസ് നടത്തുന്നത്.
നിയമപരമായ കാര്യങ്ങളെല്ലാം ശരിയാണെങ്കിൽ മല്യയെ വിട്ടുകൊടുക്കാൻ ജഡ്ജി ആർബത്നോട്ട് യു.കെ ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ, 14 ദിവസത്തിനകം മല്യക്ക് ഹൈകോടതി അനുമതിയോടെ ഇൗ ഉത്തരവിനെതിരെ അപ്പീൽ നൽകാം. മല്യയെ വിട്ടു നൽകേണ്ടെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവെങ്കിൽ അതിനെതിരെ 14 ദിവസത്തിനകം ഇന്ത്യ ഗവൺമെൻറിനും ലണ്ടൻ ഹൈകോടതിയെ സമീപിക്കാം.
മല്യയെ വിട്ടുകൊടുക്കാൻ ഉത്തരവ് വരുകയും അത് ആഭ്യന്തര സെക്രട്ടറി അംഗീകരിക്കുകയും മല്യ അപ്പീൽ നൽകാതിരിക്കുകയും ചെയ്താൽ 28 ദിവസത്തിനകം മല്യയെ ഇന്ത്യയിലേക്കയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.