വിജയ് മല്യ പിടികിട്ടാപുള്ളി തന്നെ
text_fieldsമുംബൈ: 9,000 കോടിയിലേറെ രൂപയുടെ വൻ വായ്പ തട്ടിപ്പ് നടത്തി രാജ്യംവിട്ട് ലണ്ടനിൽ കഴി യുന്ന വ്യവസായി വിജയ് മല്യയെ ‘സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളി’യാ യി മുംബൈ പ്രത്യേക കോടതി പ്രഖ്യാപിച്ചു. കഴിഞ്ഞ ആഗസ്റ്റിൽ പാസാക്കിയ സാമ്പത്തിക കുറ്റ വാളികൾക്കെതിരായ നിയമം അടിസ്ഥാനമാക്കിയാണ് നടപടി. ഇൗ നിയമപ്രകാരം നടപടി നേര ിടുന്ന ആദ്യ വ്യവസായിയാണ് മല്യ.
മല്യയെ സാമ്പത്തിക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ആസ്തികൾ കണ്ടുകെട്ടി കേന്ദ്ര സർക്കാറിെൻറ നിയന്ത്രണത്തിലാക്കുകയും വേണമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് പ്രത്യേക ജഡ്ജി എം.എസ്. ആസ്മിയാണ് ഉത്തരവിറക്കിയത്. സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന ആവശ്യത്തിൽ വാദം കേൾക്കൽ ഫെബ്രുവരി അഞ്ചിന് തുടങ്ങും.
2016 മാർച്ച് രണ്ടിനാണ് മല്യ വൻതട്ടിപ്പ് നടത്തി ലണ്ടനിലേക്ക് നാടുവിട്ടത്. 2018 ഡിസംബർ 10ന് ലണ്ടനിലെ കോടതി ഇന്ത്യയിലേക്ക് നാടുകടത്താൻ ഉത്തരവിട്ടു. വജ്ര വ്യവസായികളായ നീരവ് മോദി, മെഹുൽ ചോക്സി എന്നിവരെയും സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ഇതേ കോടതിയിൽ പുരോഗമിക്കുന്നുണ്ട്.
100 കോടിക്കു മുകളിൽ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരെ സാമ്പത്തിക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാമെന്നാണ് പുതുതായി നിലവിൽവന്ന നിയമം അനുശാസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.