എന്നോട് നീതി കാണിച്ചില്ല: മോദിക്ക് മല്യയുടെ കത്ത്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തുമായി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ. പൊതുമേഖലാ ബാങ്കുകളുടെ വായ്പ തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും താൻ നടത്തുന്നുണ്ട്. എന്നാൽ രാഷ്ട്രീയ ഇടപെടലുണ്ടാകുേമ്പാൾ തനിക്ക് യാതൊന്നും ചെയ്യാനാവില്ലെന്നും മല്യ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ മദ്യ കമ്പനിയടക്കം നിരവധി സ്ഥാനപനങ്ങൾ തുടങ്ങി. അതിലൂടെ കോടികൾ രാജ്യത്തിന് നികുതിയായി അടച്ചു. രാജ്യ വ്യാപകമായി 100 ഒാളം ഫാക്ടറികളിലായി ആയിരങ്ങൾക്ക് താൻ ജോലി നൽകി. ഇെതാന്നും മനസ്സിലാക്കാനോ അഭിനന്ദിക്കാനോ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരാനോ രാജ്യത്തെ മാധ്യമങ്ങൾ ശ്രമിച്ചില്ല. ഇപ്പോൾ നേരിടുന്ന നിയമ കുരുക്കിൽ നിന്ന് നീതി ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് മല്യ കത്തിൽ പറഞ്ഞു.
2016 ഏപ്രിൽ 15ന് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തെഴുതിയിരുന്നു. എന്നാൽ ഇരുവരിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാലാണ് ഒരു തുറന്ന കത്തെഴുതുകയാണെന്നും മല്യ കൂട്ടിച്ചേർത്തു. 2016ലാണ് മദ്യ വ്യാപാരിയായ മല്യ രാജ്യം വിട്ട് യു.കെയിൽ അഭയം തേടിയത്. 17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപയോളം മല്യ തിരിച്ചടക്കാനുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനുള്ള നടപടികൾക്കെതിരെ രണ്ട് വർഷമായി മല്യ പോരാടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.