വിജയ് മല്യയുടെ കമ്പനിയുടെ ഒാഹരികൾ വാങ്ങരുതെന്ന് ആദായനികുതി വകുപ്പിെൻറ മുന്നറിയിപ്പ്
text_fieldsമുംബൈ: വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 41 ലക്ഷം ഇക്വിറ്റി ഒാഹരികൾ വാങ്ങരുതെന്ന് ആദായ നികുതി വകുപ്പിെൻറ മുന്നറിയിപ്പ്. മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഒാഹരികൾ വിൽക്കാൻ കടം തിരിച്ച് പിടിക്കുന്നതിനുള്ള ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഒക്ടോബർ 30ന് ഇ ലേലത്തിലൂടെ വിറ്റഴിക്കാനാണ് ട്രിബ്യുണൽ ഉത്തരവിട്ടിരുന്നത്.
മല്യയുടെ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ യുണൈറ്റഡ് റേസിങ് ബ്ലഡ്സ്റ്റോക്ക് ബ്രീഡേഴ്സ് എന്ന കമ്പനിയുടെ ഒാഹരികൾ വാങ്ങുന്നത് സ്വന്തം ഉത്തരവാദിത്തത്തിൽ വേണമെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. മല്യക്കെതിരെ നികുതി വെട്ടിച്ചതിന് കേസ് നിലനിൽക്കുന്നുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 41,52,272 ഒാഹരികളാണ് വിറ്റഴിക്കുന്നത്. മല്യ ബാങ്കുകളുടെ കൺസോഷ്യത്തിൽ എടുത്ത വായ്പ തിരികെ പിടിക്കുന്നതിനായാണ് ലേലം നടത്തുന്നത്. അതേ സമയം, സേവനനികുതി ഇനത്തിൽ ഏകദേശം 87.5 കോടി രൂപ കിങ്ഫിഷർ എയർലൈൻസ് സർക്കാറിന് നൽകാനുണ്ടെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഇൗയൊരു സാഹചര്യത്തിലാണ് കമ്പനിയുടെ ഒാഹരികൾ വിറ്റഴിക്കുന്നതിനെതിരെ വകുപ്പ് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.