വാൾമാർട്ട്-ഫ്ലിപ്കാർട്ട്; ഇടപാടിന് കരുത്ത് പകരുന്നതെന്ത്
text_fieldsമുംബൈ:ചരിത്രപരമായ ഇടപാടിനാണ് ഇന്ത്യൻ വ്യവസായ ലോകം ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. ഇന്ത്യയിലെ ഒാൺലൈൻ റീടെയിൽ കമ്പനിയായ ഫ്ലിപ്കാർട്ടിനെ ആഗോള ഭീമൻ വാൾമാർട്ട് ഏറ്റെടുത്താണ് കഴിഞ്ഞ ദിവസത്തെ പ്രധാന സംഭവം. ഫ്ലിപ്കാർട്ടിലെ 77 ശതമാനം ഒാഹരികൾ സ്വന്തമാക്കിയാണ് വാൾമാർട്ട് ഇന്ത്യൻ ഒാൺലൈൻ വ്യാപരരംഗത്തേക്ക് ചുവടുറപ്പിച്ചത്. 1.08 ലക്ഷം കോടി രൂപയുടെ ഇടപാടിലുടെ വാൾമാർട്ട് ലക്ഷ്യം വെക്കുന്നതെന്താണെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഭീമൻ ഇടപാടിലുടെ ദീർഘകാല വ്യാപാര നേട്ടങ്ങളാണ് വാൾമാർട്ട് മുന്നിൽ കാണുന്നത്.
ഇന്ത്യയിലെ റീടെയിൽ വ്യാപാരരംഗത്ത് ചുവടുറപ്പിക്കാൻ വർഷങ്ങളായി വാൾമാർട്ട് ശ്രമിക്കുകയാണ്. 2007ൽ ഭാരതി എൻറർപ്രൈസുമായി ചേർന്ന് ഇന്ത്യൻ വിപണിയിലേക്ക് എത്താനുള്ള ശ്രമം വാൾമാർട്ട് നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് റീടെയിൽ സ്റ്റോറുകൾക്ക് പകരം ഇന്ത്യയിൽ വൻ വളർച്ച നേടിയത് ഒാൺലൈൻ വ്യാപാരരംഗമായിരുന്നു. ഇലക്ട്രോണിക് ഉൽപന്നങ്ങളും മൊബൈൽ േഫാണുകളുമായിരുന്നു ഒാൺലൈൻ വ്യാപരരംഗത്ത് പ്രധാനമായും വിറ്റുപോയിരുന്നത്. ഒാൺലൈൻ വ്യാപാരരംഗം അനുദിനം ഇന്ത്യയിൽ വളരുകയാണ്. ഇൗ വളർച്ചയുടെ ഭാഗാമാകാൻ പുതിയ ഇടപാടിലുടെ സഹായിക്കുമെന്നാണ് വാൾമാർട്ടിെൻറ പ്രതീക്ഷ. ചിരവൈരികളായ ആമസോണിെൻറ ഇന്ത്യയിലെ വിപണി വിഹിതം കൂടി വാൾമാർട്ട് ലക്ഷ്യം െവക്കുന്നുണ്ടാവാം.
നിലവിൽ ഇന്ത്യൻ ഒാൺലൈൻ മേഖലയിൽ ഫ്ലിപ്കാർട്ടിന് സർവാധിപത്യമുണ്ട്. മിന്ത്ര, ജബോങ് പോലുള്ള പല ഒാൺലൈൻ റീടെയിൽ കമ്പനികളും ഇന്ന് ഫ്ലിപ്കാർട്ടിന് സ്വന്തമാണ്. ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കുക വഴി ഇന്ത്യൻ ഒാൺലൈൻ റീടെയിൽ മേഖലയിലെ ആധിപത്യമാണ് വാൾമാർട്ടിന് കൈവരിക. 2022ൽ ഇന്ത്യൻ ഒാൺലൈൻ വ്യാപാരം 73 ബില്യൺ ഡോളറിലെത്തുമെന്ന റിപ്പോർട്ടുകളും വാൾമാർട്ടിെൻറ ഇടപാടിന് കരുത്തു പകരുന്നു. ഇതോടൊപ്പം സ്റ്റോറുകളുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തിയാലുള്ള എതിർപ്പുകളും വാൾമാർട്ട് കണക്കിലെടുത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.