ആമസോണിനെതിരെ ഫ്ലിപ്കാർട്ടിെൻറ വജ്രായുധം
text_fieldsബംഗളൂരു: ഫ്ലിപ്കാർട്ടിൽ ഒാഹരി പങ്കാളിത്തത്തിനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് റീടെയിൽ ഭീമനായ വാൾമാർട്ട്. ഫ്ലിപ്കാർട്ടിൽ 30 ശതമാനം ഒാഹരികൾ വാങ്ങാനാണ് വാൾമാർട്ട് നീക്കം. എന്നാൽ ഫ്ലിപ്കാർട്ടിൽ ഒാഹരി പങ്കാളിത്തമുള്ള സോഫ്റ്റ്ബാങ്കിെൻറ എതിർപ്പ് തുടരുന്നതിനാൽ 20 ശതമാനം ഒാഹരി മാത്രമേ വാൾമാർട്ട് സ്വന്തമാക്കു എന്നാണ് റിപ്പോർട്ടുകൾ. വാൾമാർട്ട് ഫ്ലിപ്കാർട്ടിനൊപ്പം ചേരുേമ്പാൾ ആമസോണിന് ഭീഷണിയാവുന്ന പുത്തൻ സംവിധാനം കൂടി ഇന്ത്യയിലെ ഒാൺലൈൻ ഭീമനൊപ്പം എത്തുമെന്നാണ് പ്രതീക്ഷ.
ഫ്ലിപ്കാർട്ടിൽ ഒാഹരി വാങ്ങുേമ്പാൾ ഇന്ത്യയിൽ ഒാഫ്ലൈൻ സ്റ്റോറുകൾ കൂടി വാൾമാർട്ട് തുറക്കുമെന്നാണ് വാർത്തകൾ. കുറേക്കാലമായി ഇന്ത്യയിൽ ഒാഫ്ലൈൻ സ്റ്റോറുകൾ തുറക്കാനുള്ള നീക്കങ്ങളുമായി ഫ്ലിപ്കാർട്ട് മുന്നോട്ട് പോവുേമ്പാഴാണ് വാൾമാർട്ട് ഇതിനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്. സാധനങ്ങളുടെ വിതരണത്തിലുൾപ്പടെ ഫ്ലിപ്കാർട്ടിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് സൂചന.
ഇന്ത്യയിലെ നിലവിലെ നിയമങ്ങളനുസരിച്ച് വാൾമാർട്ടിന് ഒാഫ്ലൈൻ സ്റ്റോറുകൾ ആരംഭിക്കുന്നതിന് ചില തടസങ്ങളുണ്ട്. ഫ്ലിപ്കാർട്ടുമായി യോജിക്കുന്നതോടെ ഇൗ പ്രശ്നം പരിഹരിക്കാൻ കഴിയും. എന്നാൽ ഇതുസംബന്ധിച്ച് സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ ഫ്ലിപ്കാർേട്ടാ വാൾമാർേട്ടാ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.