വാൾമാർട്ട് സാമ്പത്തിക പ്രതിസന്ധിയിൽ; കൂട്ടപിരിച്ചു വിടലിനൊരുങ്ങുന്നു
text_fieldsമുംബൈ: കടക്കെണിയിലായ വാൾമാർട്ട് ഇന്ത്യ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ഇതിെൻറ ഭാഗമായി ഇന്ത ്യയിലെ ഉയർന്ന എക്സിക്യൂട്ടിവുമാരിലൊരാളെ വാൾമാർട്ട് പിരിച്ചുവിട്ടു. കമ്പനിയിലെ ഗുഡ്ഗാവ് ഓഫീസിെൻറ തല വനെയാണ് പിരിച്ചുവിട്ടത്.
നേരത്തെ വൈസ് പ്രസിഡൻറ് ഉൾപ്പടെയുള്ള 100ലധികം സീനിയർ എക്സിക്യൂട്ടീവുമാരെ വാൾമാർട്ട് പിരിച്ചുവിട്ടിരുന്നു. കാർഷിക വ്യവസായം, എഫ്.എം.സി.ജി തുടങ്ങിയവയുടെ ചുമതലയുണ്ടായിരുന്നവർക്കാണ് പണി പോയത്. മുംബൈയിലെ പ്ലാൻറ് അടച്ചുപൂട്ടാനും ഇന്ത്യയിൽ പുതിയ സ്റ്റോറുകൾ തുടങ്ങുന്നത് നിർത്തിവെക്കാനും വാൾമാർട്ട് തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെത്തി ഒരു ദശകം കഴിഞ്ഞിട്ടും കാര്യമായ നേട്ടമുണ്ടാക്കാൻ വാൾമാർട്ടിന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, എത്ര പേരെയാണ് ഒഴിവാക്കുന്നതെന്നോ അടച്ചു പൂട്ടുന്ന സ്റ്റോറുകളുടെ എണ്ണത്തെ കുറിച്ചോ വാൾമാർട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നല്ല സേവനം ജനങ്ങൾക്ക് നൽകാനുള്ള ശ്രമങ്ങൾ തുടരും. ഇതിനായി കമ്പനിയുടെ ഘടനയിൽ ആവശ്യെമങ്കിൽ മാറ്റം വരുത്തുമെന്ന് വാൾമാർട്ട് ഇന്ത്യ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.