Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightക്രൂഡ്​ ഓയിൽ 106ൽ...

ക്രൂഡ്​ ഓയിൽ 106ൽ നിന്ന്​ 35ലേക്ക്​; പെട്രോൾ 71ൽ തന്നെ. എന്തുകൊണ്ട്​ ​?

text_fields
bookmark_border
petrol
cancel

ന്യൂഡൽഹി: 2014 മേയിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തതിലെത്തു​േമ്പാൾ ബാരലിന്​ 106.85 ഡോളറായിരുന്നു ക്രൂഡ്​ ഓയിൽ വ ില. അന്ന്​ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളി​​​​െൻറ വില 71.41 ​രൂപയായിരുന്നു. ഇപ്പോഴും ഡൽഹിയിൽ​ പെ​ട്രോളി​​​​െൻറ വി ല ലിറ്ററിന്​ 71 രൂപയാണ്​​. പക്ഷേ ആഗോള വിപണിയിൽ ക്രൂഡ്​ ഓയിൽ വില 35 ഡോളറായി ചുരുങ്ങി. കഴിഞ്ഞ ആറ്​ വർഷത്തിനിടയിൽ 70 ശതമാനത്തോളം ഇടിവാണ്​ ആഗോള വിപണിയിൽ ഉണ്ടായത്​. ഇതി​​​​െൻറ ഗുണമൊന്നും ഇന്ത്യയിലെ ഉപഭോക്​താകൾക്ക്​ ലഭിക ്കുന്നില്ല.

കേന്ദ്രസർക്കാർ എക്​സൈസ്​ തീരുവ കൂട്ടിയതോടെ ഇതിനുള്ള സാധ്യത പോലും ഇല്ലാതായി​. കേന്ദ്രം ഭരിക ്കുന്ന സർക്കാർ കഴിഞ്ഞ കുറേ വർഷമായി സ്വീകരിക്കുന്ന ഈയൊരു സമീപനമാണ്​ വില കുറയാതിരിക്കാനുള്ള പ്രധാന കാരണം. ഇതൊടൊപ്പം ഇന്ധനവിലയെ സ്വാധീനിക്കുന്ന മറ്റ്​ ചില കാര്യങ്ങൾ കൂടിയുണ്ട്​.

ബ്ര​​​െൻറ്​ ക്രൂഡോ ഓയിലി​​​​െൻറ വില ബാരലിന്​ 52 ഡോളറിലേക്കാണ്​ മാർച്ച്​ ആറിന്​ കൂപ്പു കുത്തിയത്​. മാർച്ച്​ എട്ടിന്​ 31.49 ഡോളറായി കുറഞ്ഞ ക്രൂഡ് ഓയിൽ​ വില മാർച്ച്​ 11ന്​ നില മെച്ചപ്പെടുത്തിയെങ്കിലും പഴയ നിലവാരത്തി​​​​െൻറ അടുത്തെങ്ങും എത്തിയിട്ടില്ല. പക്ഷേ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ കുറവ്​ രേഖപ്പെടുത്തു​േമ്പാഴും ഇന്ത്യൻ വിപണിയിൽ ഇത്​ പ്രതിഫലിക്കുന്നില്ല.

ഇന്ത്യയിൽ ഉപയോഗിക്കുന്ന എണ്ണയുടെ 84.9 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്​. 2019 സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യു​േമ്പാൾ ഇന്ത്യയിലെ എണ്ണ ഇറക്കുമതി കൂടിയിട്ടുണ്ട്​. ആകെ ഉപയോഗിക്കുന്ന എണ്ണയുടെ 83.6 ശതമാനമാണ്​ കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്​തത്​. 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ 188.4 മില്യൺ ടൺ ക്രൂഡോയിൽ ഇന്ത്യ ഇറക്കുമതി ചെയ്​തു. ഇതിന്​ 87.7 ബില്യൺ ഡോളർ വിലയായി നൽകുകയും ചെയ്​തു. ഒരു ബാരൽ ക്രൂഡ്​ ഓയിലിന്​​ 64 ഡോളറാണ്​ ശരാശരി വിലയായി 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ ഇന്ത്യ നൽകിയത്​. എന്നാൽ, 2020 മാർച്ച്​ ആറിന്​ ഇറക്കുമതി ചെയ്​ത ക്രൂഡോയിലി​​​​െൻറ വില ബാരലിന്​ 47.92 ഡോളർ മാത്രമായിരുന്നു. മാർച്ച്​ 10ന്​ ഇത്​ 34.52 ഡോളറായി കുറഞ്ഞു. 28 ശതമാനത്തി​​​​െൻറ കുറവാണ്​ ക്രൂഡ്​ ഓയിൽ വിലയിൽ ഉണ്ടായിരിക്കുന്നത്​.

ഉയർന്ന നികുതി വെല്ലുവിളി

നികുതികളാണ്​ ഇന്ത്യയിൽ വില കുറയാത്തതിനുള്ള മറ്റൊരു കാരണം. 2014 മെയിൽ 47.12 രൂപക്കാണ്​ ഒരു ലിറ്റർ പെട്രോൾ ഡീലർമാർക്ക്​ ലഭിച്ചിരുന്നത്​. കേന്ദ്രസർക്കാറി​​​​െൻറ എക്​സൈസ്​ നികുതി 10.39 രൂപയും സംസ്ഥാന സർക്കാറി​​​​െൻറ വാറ്റ്​ 11.9 രൂപയും ഡീലർമാരുടെ കമ്മീഷൻ 2 രൂപയും ചേർത്ത്​ 71.41 രൂപയാണ്​ ഒരു ലിറ്റർ പെട്രോളി​​​​െൻറ വില. 2020ൽ എത്തിയപ്പോൾ ഡീലർമാർക്ക്​ 32.93 രൂപക്ക്​ പെട്രോൾ ലഭിച്ചു. എന്നാൽ കേന്ദ്രസർക്കാർ ചുമത്തുന്ന നികുതിയായ എക്​സൈസ്​ ഡ്യൂട്ടി 10.39ൽ നിന്ന്​ 19.98 രൂപയായി വർധിച്ചു. സംസ്ഥാന നികുതി 11.9 രൂപയിൽ നിന്ന്​ 15.25 രൂപയായും വർധിച്ചു. 3.55 രൂപ ഡീലർമാരുടെ കമ്മീഷനും കൂട്ടിച്ചേർത്ത്​ ആകെ വില 71.71 രൂപ.

എണ്ണവില കുറയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്​ സംസ്ഥാന-കേന്ദ്രസർക്കാറുകൾ പിരിച്ചെടുക്കുന്ന ഉയർന്ന നികുതിയാണ്​. ഇതിനൊപ്പം അന്താരാഷ്​ട്ര വിപണിക്ക്​ ആനുപാതികമായി വില കുറക്കാൻ പലപ്പോഴും കമ്പനികൾ തയാറവുന്നുമില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാൽ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതും പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്നു. എണ്ണവിലയുടെ രണ്ടാഴ്​ചത്തെ ശരാശരി കണക്കാക്കിയാണ്​ ഇന്ത്യയിൽ കമ്പനികൾ വില നിശ്​ചയിക്കുന്നത്​. അതുകൊണ്ട്​ ഇപ്പോഴത്തെ വില കുറവി​​​​െൻറ ഗുണം എത്രത്തോളം ഉപഭോക്​താകൾക്ക്​ ലഭിക്കുമെന്നറിയാൻ ഇനിയും കാത്തിരിക്കണം.

രൂപയുടെ മൂല്യമിടിയുന്നത്​ പ്രതിസന്ധിയാവുന്നു

ക്രൂഡ്​ ഓയിൽ വില കുറയു​േമ്പാഴും ഇന്ത്യയിൽ അതി​​​​െൻറ പ്രതിഫലനം ഇല്ലാത്ത​തി​​​​െൻറ പ്രധാന കാരണങ്ങളിലൊന്ന്​ രൂപ-ഡോളർ വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങൾ​. 2014 മെയിൽ ഒരു ഡോളറി​​​​െൻറ മൂല്യം 58.59 രൂപയാണ്​. എന്നാൽ ഇപ്പോൾ അത്​ ഏകദേശം 73.74 രൂപയാണ്​. രൂപ -ഡോളർ വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനം ഇന്ത്യയിലെ എണ്ണവിലയേയും സ്വാധീനിക്കുന്നുണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newspetrolprice hikediselmalayalam news
News Summary - Why consumers won’t gain from cheap oil-Business news
Next Story