ക്രൂഡ് ഓയിൽ 106ൽ നിന്ന് 35ലേക്ക്; പെട്രോൾ 71ൽ തന്നെ. എന്തുകൊണ്ട് ?
text_fieldsന്യൂഡൽഹി: 2014 മേയിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തതിലെത്തുേമ്പാൾ ബാരലിന് 106.85 ഡോളറായിരുന്നു ക്രൂഡ് ഓയിൽ വ ില. അന്ന് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിെൻറ വില 71.41 രൂപയായിരുന്നു. ഇപ്പോഴും ഡൽഹിയിൽ പെട്രോളിെൻറ വി ല ലിറ്ററിന് 71 രൂപയാണ്. പക്ഷേ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 35 ഡോളറായി ചുരുങ്ങി. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 70 ശതമാനത്തോളം ഇടിവാണ് ആഗോള വിപണിയിൽ ഉണ്ടായത്. ഇതിെൻറ ഗുണമൊന്നും ഇന്ത്യയിലെ ഉപഭോക്താകൾക്ക് ലഭിക ്കുന്നില്ല.
കേന്ദ്രസർക്കാർ എക്സൈസ് തീരുവ കൂട്ടിയതോടെ ഇതിനുള്ള സാധ്യത പോലും ഇല്ലാതായി. കേന്ദ്രം ഭരിക ്കുന്ന സർക്കാർ കഴിഞ്ഞ കുറേ വർഷമായി സ്വീകരിക്കുന്ന ഈയൊരു സമീപനമാണ് വില കുറയാതിരിക്കാനുള്ള പ്രധാന കാരണം. ഇതൊടൊപ്പം ഇന്ധനവിലയെ സ്വാധീനിക്കുന്ന മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്.
ബ്രെൻറ് ക്രൂഡോ ഓയിലിെൻറ വില ബാരലിന് 52 ഡോളറിലേക്കാണ് മാർച്ച് ആറിന് കൂപ്പു കുത്തിയത്. മാർച്ച് എട്ടിന് 31.49 ഡോളറായി കുറഞ്ഞ ക്രൂഡ് ഓയിൽ വില മാർച്ച് 11ന് നില മെച്ചപ്പെടുത്തിയെങ്കിലും പഴയ നിലവാരത്തിെൻറ അടുത്തെങ്ങും എത്തിയിട്ടില്ല. പക്ഷേ ആഗോള വിപണിയിൽ എണ്ണവിലയിൽ വൻ കുറവ് രേഖപ്പെടുത്തുേമ്പാഴും ഇന്ത്യൻ വിപണിയിൽ ഇത് പ്രതിഫലിക്കുന്നില്ല.
ഇന്ത്യയിൽ ഉപയോഗിക്കുന്ന എണ്ണയുടെ 84.9 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2019 സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ ഇന്ത്യയിലെ എണ്ണ ഇറക്കുമതി കൂടിയിട്ടുണ്ട്. ആകെ ഉപയോഗിക്കുന്ന എണ്ണയുടെ 83.6 ശതമാനമാണ് കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത്. 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ 188.4 മില്യൺ ടൺ ക്രൂഡോയിൽ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇതിന് 87.7 ബില്യൺ ഡോളർ വിലയായി നൽകുകയും ചെയ്തു. ഒരു ബാരൽ ക്രൂഡ് ഓയിലിന് 64 ഡോളറാണ് ശരാശരി വിലയായി 2019 ഏപ്രിൽ മുതൽ 2020 ജനുവരി വരെ ഇന്ത്യ നൽകിയത്. എന്നാൽ, 2020 മാർച്ച് ആറിന് ഇറക്കുമതി ചെയ്ത ക്രൂഡോയിലിെൻറ വില ബാരലിന് 47.92 ഡോളർ മാത്രമായിരുന്നു. മാർച്ച് 10ന് ഇത് 34.52 ഡോളറായി കുറഞ്ഞു. 28 ശതമാനത്തിെൻറ കുറവാണ് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായിരിക്കുന്നത്.
ഉയർന്ന നികുതി വെല്ലുവിളി
നികുതികളാണ് ഇന്ത്യയിൽ വില കുറയാത്തതിനുള്ള മറ്റൊരു കാരണം. 2014 മെയിൽ 47.12 രൂപക്കാണ് ഒരു ലിറ്റർ പെട്രോൾ ഡീലർമാർക്ക് ലഭിച്ചിരുന്നത്. കേന്ദ്രസർക്കാറിെൻറ എക്സൈസ് നികുതി 10.39 രൂപയും സംസ്ഥാന സർക്കാറിെൻറ വാറ്റ് 11.9 രൂപയും ഡീലർമാരുടെ കമ്മീഷൻ 2 രൂപയും ചേർത്ത് 71.41 രൂപയാണ് ഒരു ലിറ്റർ പെട്രോളിെൻറ വില. 2020ൽ എത്തിയപ്പോൾ ഡീലർമാർക്ക് 32.93 രൂപക്ക് പെട്രോൾ ലഭിച്ചു. എന്നാൽ കേന്ദ്രസർക്കാർ ചുമത്തുന്ന നികുതിയായ എക്സൈസ് ഡ്യൂട്ടി 10.39ൽ നിന്ന് 19.98 രൂപയായി വർധിച്ചു. സംസ്ഥാന നികുതി 11.9 രൂപയിൽ നിന്ന് 15.25 രൂപയായും വർധിച്ചു. 3.55 രൂപ ഡീലർമാരുടെ കമ്മീഷനും കൂട്ടിച്ചേർത്ത് ആകെ വില 71.71 രൂപ.
എണ്ണവില കുറയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് സംസ്ഥാന-കേന്ദ്രസർക്കാറുകൾ പിരിച്ചെടുക്കുന്ന ഉയർന്ന നികുതിയാണ്. ഇതിനൊപ്പം അന്താരാഷ്ട്ര വിപണിക്ക് ആനുപാതികമായി വില കുറക്കാൻ പലപ്പോഴും കമ്പനികൾ തയാറവുന്നുമില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാൽ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എണ്ണവിലയുടെ രണ്ടാഴ്ചത്തെ ശരാശരി കണക്കാക്കിയാണ് ഇന്ത്യയിൽ കമ്പനികൾ വില നിശ്ചയിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ വില കുറവിെൻറ ഗുണം എത്രത്തോളം ഉപഭോക്താകൾക്ക് ലഭിക്കുമെന്നറിയാൻ ഇനിയും കാത്തിരിക്കണം.
രൂപയുടെ മൂല്യമിടിയുന്നത് പ്രതിസന്ധിയാവുന്നു
ക്രൂഡ് ഓയിൽ വില കുറയുേമ്പാഴും ഇന്ത്യയിൽ അതിെൻറ പ്രതിഫലനം ഇല്ലാത്തതിെൻറ പ്രധാന കാരണങ്ങളിലൊന്ന് രൂപ-ഡോളർ വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങൾ. 2014 മെയിൽ ഒരു ഡോളറിെൻറ മൂല്യം 58.59 രൂപയാണ്. എന്നാൽ ഇപ്പോൾ അത് ഏകദേശം 73.74 രൂപയാണ്. രൂപ -ഡോളർ വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനം ഇന്ത്യയിലെ എണ്ണവിലയേയും സ്വാധീനിക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.