നോട്ട് അസാധുവാക്കൽ: അമിത് ഷാക്കെതിരായ വാർത്ത മുക്കി ദേശീയ മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ഏറ്റവുമധികം നിക്ഷേപിക്കപ്പെട്ട ജില്ല സഹകരണ ബാങ്കുകളിൽ അമിത് ഷാ ഡയറക്ടറായ ബാങ്കുമുണ്ടെന്ന വാർത്ത മുക്കി ദേശീയ മാധ്യമങ്ങൾ. ന്യൂസ് 18, ജനതാ കാ റിപ്പോർട്ടർ, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളാണ് അമിത് ഷാക്കെതിരായ വാർത്ത മുക്കിയത്.
വാർത്ത എജൻസിയായ െഎ.എ.എൻ.എസാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഇന്ത്യൻ എക്സ്പ്രസ് പോലുള്ള പത്രങ്ങളുടെ ഒാൺലൈൻ വിഭാഗങ്ങൾ ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, വാർത്ത നൽകി മണിക്കൂറുകൾക്കകം തന്നെ ബന്ധപ്പെട്ടവർ അത് പിൻവലിക്കുകയായിരുന്നു.
ഇന്ത്യൻ എക്സ്പ്രസിന് പുറമേ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് 18, ഫസ്റ്റ്പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളും വാർത്ത മുക്കിയവരിൽ പെടും. ഇൗ മാധ്യമങ്ങളിൽ അമിത് ഷായുമായി ബന്ധപ്പെട്ട വാർത്തകളുടെ ലിങ്ക് ഇപ്പോൾ ലഭ്യമല്ല. എന്നാൽ, ഇക്കണോമിക്സ് ടൈംസ് പോലുള്ള മാധ്യമങ്ങൾ തലക്കെട്ടിൽ അമിത് ഷായുടെ പേര് നൽകാതെ വാർത്ത കൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.