അനിൽ അംബാനിക്ക് നല്ലകാലം; റിലയൻസ് ഒാഹരി വിലയിൽ വർധന
text_fieldsമുംബൈ: കടക്കെണിയലായ റിലയൻസ് കമ്മ്യൂണിക്കേഷൻസിെൻറ ഒാഹരി വിലയിൽവർധന. ബോംബൈ ഒാഹരി സൂചികയിലും നാഷണൽ ഒാഹരി സൂചികയിലും റിലയൻസിെൻറ ഒാഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബൈ സുചികയിൽ 56.87 ശതമാനം നേട്ടത്തോടെ 16.55 രൂപക്ക് റിലയൻസിെൻറ ഒാഹരികൾ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചികയിൽ 65.71 ശതമാനം നേട്ടത്തോടെ 17.40 രൂപക്ക് റിലയൻസ് ഒാഹരികൾ വ്യാപാരം അവസാനിപ്പിച്ചു.
സ്വീഡിഷ് കമ്പനിയായ എറിക്സണുമായി നില നിന്നിരുന്ന തർക്കങ്ങൾ റിലയൻസ് പരിഹരിച്ചുവെന്ന വാർത്തകളാണ് കമ്പനിയുടെ ഒാഹരികൾക്ക് വിപണിയിൽ കരുത്തായത്. ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും വിശ്വസിനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്ത വിപണിയെ സ്വാധീനിക്കുകയായിരുന്നു.
നേരത്തെ മുകേഷ് അംബാനിയുടെ ഉടമസ്ഥയിലുള്ള ജിേയാക്ക് റിലയൻസ് കമ്യൂണിക്കേഷെൻറ ബിസിനസ് വിൽക്കുന്നത് നാഷണൽ കമ്പനി നിയമ അതോറിറ്റി തടഞ്ഞിരുന്നു. എറിക്സൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി നിയമ അതോറിറ്റിയുടെ നടപടി. എറിക്സണുമായുള്ള പ്രശ്നത്തിന് പരിഹാരം ആകുന്നതോടെ ജിയോയുമായുള്ള ഇടപാടുമായി റിലയൻസ് കമ്യൂണിക്കേഷന് മുന്നോട്ട് പോവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.