ഫ്ലിപ്കാർട്ടിൽ നിന്ന് സച്ചിൻ ബൻസാൽ വിട പറഞ്ഞു
text_fieldsമുംബൈ: ഫ്ലിപ്കാർട്ടിെൻറ 77 ശതമാനം ഒാഹരികൾ വാൾമാർട്ടിന് വിറ്റതിന് പിന്നാലെ സഹസ്ഥാപകൻ സചിൻ ബൻസാൽ സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങി. ഫ്ലിപ്കാർട്ടിലെ തെൻറ ദൗത്യം പൂർത്തിയായതായി സചിൻ പറഞ്ഞു. ഇത് ബാറ്റൺ കൈമാറേണ്ട സമയമാണ്. എങ്കിലും പുറത്ത് നിന്ന് ഇനിയും ഫ്ലിപ്കാർട്ടിെൻറ വളർച്ചയിൽ സന്തോഷിക്കുമെന്ന് സചിൻ ബൻസാൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഭാവിയിൽ വ്യക്തിപരമായ ചില പ്രൊജക്ടുകളുമായി മുന്നോട്ട് പോകാനാണ് താൽപര്യം. ഗെയിമിങിലുൾപ്പടെ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും സചിൻ ബൻസാൽ പറഞ്ഞു.
സചിൻ ബൻസാലിനും ബിന്നി ബൻസാലിനും ഫ്ലിപ്കാർട്ടിൽ ഏകദേശം 5 ശതമാനം ഒാഹരി പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം 1 ബില്യൺ ഡോളർ നൽകിയാണ് ഇരുവരുടെയും ഒാഹരികൾ വാൾമാർട്ട് വാങ്ങിയതെന്നാണ് റിപ്പോർട്ട്. ഇടപാടിന് ശേഷവും ബിന്നി ഫ്ലിപ്കാർട്ടിൽ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഡൽഹി െഎ.െഎ.ടിയിലെ സഹപാഠികളായിരുന്ന സചിനും ബിന്നിയും ചേർന്ന് 2007ലാണ് ബംഗളൂരുവിൽ ഫ്ലിപ്കാർട്ട് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.