ഉപഭോക്താക്കളെ അറിയിക്കാതെ വകമാറ്റിയ 190 കോടി സബ്സിഡി തിരികെ നൽകുമെന്ന് എയർടെൽ
text_fieldsന്യൂഡൽഹി: ഉപഭോക്താക്കളെ അറിയിക്കാതെ അക്കൗണ്ടുകൾ ആരംഭിച്ച് എൽ.പി.ജി സബ്സിഡി ഇനത്തിൽ വകമാറ്റിയ 190 കോടി രൂപ അവരുടെ യഥാർഥ അക്കൗണ്ടുകളിൽ തിരികെ നിക്ഷേപിക്കുമെന്ന് എയർടെൽ. തങ്ങളുടെ 31 ലക്ഷം മൊബൈൽ ഉപഭോക്താക്കളെ അറിയിച്ച് അനുമതി വാങ്ങാതെ അവർക്കുള്ള പാചക വാതക സബ്സിഡി എയർടെൽ പേമെൻറ് ബാങ്കിലേക്ക് നിക്ഷേപിച്ചത് വാർത്തയായിരുന്നു. ഇതേതുടർന്ന് 190 കോടി രൂപ തിരികെ നിക്ഷേപിക്കുമെന്ന് നാഷനൽ പേമെൻറ് കോർപറേഷൻ ഒാഫ് ഇന്ത്യക്ക് രേഖാമൂലം എയർടെൽ ഉറപ്പുനൽകി. നവംബർ അവസാനംവരെയുള്ള തുകയാണ് എയർടെല്ലിെൻറ പേമെൻറ് ബാങ്കിലേക്ക് മാറ്റിയത്.
ഇ-കെ.വൈ.സി നടപടിക്രമങ്ങളിലൂടെ തങ്ങളുടെ മൊബൈൽ വരിക്കാരുടെ ആധാർബന്ധിത സിം കാർഡുകൾ വെരിഫൈ ചെയ്യുന്നതിൽനിന്ന് ഭാരതി എയർടെല്ലിനെയും എയർടെൽ പേമെൻറ് ബാങ്കിനെയും യു.െഎ.ഡി.എ.െഎ വിലക്കിയിരുന്നു. തങ്ങളുടെ വരിക്കാരുടെ സമ്മതമില്ലാതെ അവരുടെ പേരിൽ പേമെൻറ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ ഇൗ സിംകാർഡ് വിവരങ്ങൾ ഉപയോഗിക്കുന്നതായി ആരോപണമുയർന്നതിെൻറ പശ്ചാത്തലത്തിലാണിത്. ഇത് ശരിവെക്കുന്നതായിരുന്നു സബ്സിഡി തുക വഴിമാറ്റൽ.
സബ്സിഡി സിലിണ്ടറിന് അപേക്ഷിക്കുേമ്പാൾ ഉപഭോക്താക്കൾ നൽകുന്ന അക്കൗണ്ടുകളിലേക്കാണ് സബ്സിഡി തുക ലഭിക്കേണ്ടത്. എന്നാൽ, തങ്ങൾ നൽകാത്ത അക്കൗണ്ടിലേക്കാണ് ഇത്രയും തുക പോയതെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കേന്ദ്ര എണ്ണ മന്ത്രാലയത്തിലേക്ക് പരാതികളുടെ പ്രളയമായിരുന്നു. സംഭവം വിവാദമായതോടെ സബ്സിഡി തുക ഉപഭോക്താക്കളുടെ യഥാർഥ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിക്കുകയോ തങ്ങൾക്ക് കൈമാറുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഒായിൽ കോർപറേഷൻ ഭാരതി എൻറർപ്രൈസസിെൻറ ചെയർമാനും ശതകോടീശ്വരനുമായ സുനിൽ മിത്തലിന് കത്ത് നൽകിയിരുന്നു. ഇത് എയർടെല്ലിനു മേൽ സമ്മർദമുയർത്തി.
അതേസമയം, മൊബൈൽ സിം കാർഡ് വെരിഫിക്കേഷനിൽ സമാന്തര സംവിധാനമെന്ന നിലയിൽ പ്രവർത്തിക്കുന്നതിനെതിരെ യു.െഎ.ഡി.െഎ വിശദമായ ഇ-മെയിൽ ഭാരതി എയർടെല്ലിന് അയച്ചിരുന്നുവെങ്കിലും ഇതുവരെ മറുപടിയൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.