പഞ്ചാബ് നാഷണൽ ബാങ്കിന് മേൽ നിയന്ത്രണങ്ങളുമായി ആർ.ബി.െഎ
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ വ്യാപകമാവുന്നതിനിടെ കർശന നിയന്ത്രണങ്ങളുമായി ആർ.ബി.െഎ. ബാങ്കിെൻറ പ്രവർത്തനങ്ങളെല്ലാം കർശനമായി നിരീക്ഷിക്കുമെന്നാണ് നിലവിൽ ആർ.ബി.െഎ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ആർ.ബി.െഎ അറിയിപ്പ് പുറത്ത് വന്നത്. മറ്റ് ബാങ്കുകളിൽ ഏർപ്പെടുത്തിയതിനെക്കാൾ കർശന നിയന്ത്രണങ്ങൾ പി.എൻ.ബിക്ക് മുകളിൽ കൊണ്ട് വരാനാണ് ആർ.ബി.െഎയുടെ പദ്ധതി.
പഞ്ചാബ് നാഷണൽ ബാങ്കിെൻറ ജാമ്യം ഉപയോഗിച്ച് വിദേശത്ത് നിന്ന് വജ്രവ്യവസായി നീരവ് മോദി കോടികൾ തട്ടിയെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് റിപ്പോർട്ട്.
ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക്, അലഹബാദ് ബാങ്ക്, എസ്.ബി.െഎ തുടങ്ങി രാജ്യത്തെ മുൻനിര ബാങ്കുകളെല്ലാം നീരവ് മോദിക്ക് പി.എൻ.ബിയുടെ ജാമ്യം മുൻനിർത്തി വായ്പ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.