വിപ്രോ സ്ഥാപകൻ അസിം പ്രേംജി വിരമിക്കുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഐ.ടി ഭീമൻ വിപ്രോയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി വിരമിക്കുന്നു. 53 വർ ഷത്തോളം സ്ഥാപനത്തെ നയിച്ച അദ്ദേഹം മാനേജിങ് ഡയറക്ടർ, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനങ്ങൾ ജൂലൈ അവസാനം ഒഴിയുമെന്ന ് പ്രഖ്യാപിച്ചു.
മകൻ റിഷാദ് പ്രേംജിയായിരിക്കും ഇനി എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം വഹിക്കുക. വിപ്രോ സി.ഇ. ഒ ആബിദലി നീമൂച്ച്‍വാല മാനേജിങ് ഡയറക്ടറുടെ സ്ഥാനം ഏറ്റെടുക്കും. ഓഹരിയുടമകളുടെ അംഗീകാരം കിട്ടിയതിന് ശേഷമായിരിക്കും നേതൃമാറ്റമുണ്ടാവുക. വിരമിച്ചെങ്കിലും, കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ അസിം പ്രേംജി തുടരുമെന്ന് വിപ്രോ അറിയിച്ചു.
‘എേൻറത് വളരെ ദീർഘമേറിയതും സംതൃപ്തി നൽകുന്നതുമായ യാത്രായായിരുന്നു. ഇനിസ്ഥാപനത്തിൻെറ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശം. മുന്നോട്ടുള്ള യാത്രയിൽ മകൻ റിഷാദിൻെറ നേതൃപാടവം വിപ്രോയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ട്. -പ്രേംജി പ്രസ്താവനയിൽ പറഞ്ഞു.
ചെറുകിട വനസ്പതി നിർമാണ സ്ഥാപനത്തെ 8.5 ബില്യൺ ഡോളർ മൂല്യമുള്ള ഐ.ടി കമ്പനിയായി വളർത്തിയ പ്രേംജി രാജ്യത്തെ ഏറ്റവും ദാനശീലനായ ശതകോടീശ്വരനാണ്. 2100 കോടി ഡോളറാണ് പ്രേംജി കഴിഞ്ഞ മാർച്ചിൽ ധർമപ്രവർത്തനങ്ങൾക്കായി നീക്കിവെച്ചത്. വിപ്രോയിലെ സ്വന്തം കുടുംബത്തിന്റെ 67 ശതമാനം ഓഹരിയിൽ നിന്നാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.