നിക്ഷേപകർക്ക് ആശ്വാസം; പി.എം.സിയിൽ നിന്ന് പിൻവലിക്കാവുന്ന തുക ഉയർത്തി
text_fieldsന്യൂഡൽഹി: പ്രതിസന്ധിയിലായ പഞ്ചാബ്-മഹാരാഷ്ട്ര കോ. ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് പിൻവലിക്കാവുന്ന തുകയുടെ പ രിധി ഉയർത്തി. ആറുമാസത്തിനുള്ളിൽ പിൻവലിക്കാവുന്ന തുകയുടെ പരിധി 40,000ത്തിൽ നിന്ന് 50,000മായാണ് ആർ.ബി.ഐ ഉയർത്തിയത്. ഇതോടെ ബാങ്കിലെ 78 ശതമാനം അക്കൗണ്ട് ഉടമകൾക്കും അവരുടെ മുഴുവൻ തുകയും അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം. കഴിഞ്ഞ
സെപ്റ്റംബറിൽ ബാങ്ക് പ്രതിസന്ധിയിലായതോടെ പിൻവലിക്കാവുന്ന തുകയുടെ പരിധി 1000 രൂപയാക്കി കുറച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പരാതികൾ ലഭിച്ചതോടെ ആർ.ബി.ഐ പിൻവലിക്കൽ പരിധി ഉയർത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് പിൻവലിക്കാനുള്ള പരിധി ആർ.ബി.ഐ 40000 രൂപയാക്കിയത്.
പി.എം.സി ബാങ്കിൽ സെപ്റ്റംബർ മാസത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. എച്ച്.ഡി.ഐ.എല്ലിന് 6,500 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പി.എം.സിയിൽ ക്രമക്കേട് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.