വനിത ജീവനക്കാർ ജനങ്ങളിലേക്കിറങ്ങി; ആദായ നികുതി വകുപ്പിന് കിട്ടിയത് 8000 കോടി
text_fieldsതിൻസുകിയ (അസം): വടക്കു കിഴക്കൻ മേഖലയിലെ ആദായ നികുതി വകുപ്പ് വനിത ജീവനക്കാർ നൂത ന ആശയങ്ങളിലൂടെ ജനങ്ങളിലേക്കിറങ്ങിയപ്പോൾ ലഭിച്ചത് 8,000 കോടി രൂപ.
നിയമം നടപ്പാക്കുന്ന സർക്കാർ ഏജൻസി എന്ന പതിവു രീതി വിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നിയമത്തെക്കുറിച്ചുള്ള പ്രചാരണം, തെരുവു നാടകങ്ങളിലൂെട ബോധവത്കരണം, ക്വിസ് പരിപാടികൾ എന്നിവ സംഘടിപ്പിച്ചതാണ് കൂടുതൽ നികുതി ലഭിക്കാൻ ഇടയാക്കിയത്.
വനിത ദിനത്തിൽ വടക്കു കിഴക്കൻ മേഖലയിലെ ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സഞ്ജയ് ബഹാദൂറാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ ആദായ നികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമീഷണർ കവിത ഝാ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.