നോട്ട് അസാധുവും ജി.എസ്.ടിയും ഇന്ത്യയുടെ വളർച്ചയെ തളർത്തുെമന്ന് ലോക ബാങ്കും
text_fieldsവാഷിങ്ടൺ: നോട്ട് അസാധുവാക്കൽ നടപടിയും ചരക്ക് സേവന നികുതിയും ഇന്ത്യയുടെ സാമ്പത്തികവളർച്ചക്ക് തിരിച്ചടിയായെന്ന് ലോകബാങ്ക് റിപ്പോർട്ട്. ആഭ്യന്തരതടസ്സങ്ങൾ മൂലം സ്വകാര്യനിക്ഷേപം വർധിക്കാത്തതും വളർച്ചയെ തളർത്തുന്ന ഘടകമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2015ൽ 8.6 ശതമാനം കണക്കാക്കിയ വളർച്ചനിരക്കിൽ നിന്ന് 2017ൽ ഏഴ് ശതമാനത്തിലേക്ക് കുറയുമെന്നാണ് ബാങ്കിെൻറ വിലയിരുത്തൽ.
ചൊവ്വാഴ്ച പുറത്തുവന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ (െഎ.എം.എഫ്)അവലോകനത്തിൽ ഇന്ത്യയുടെ വളർച്ചനിരക്ക് നേരേത്ത കണക്കാക്കിയതിെനക്കാൾ അരശതമാനം കുറഞ്ഞ് 6.7 ശതമാനത്തിലെത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ഇൗമാസം നാലിന് റിസർവ് ബാങ്കിെൻറ ൈദ്വമാസ പണനയ അവലോകനവും വളർച്ചനിരക്ക് നേരേത്ത പ്രവചിച്ച 7.3 ശതമാനത്തിൽ നിന്ന് 6.7 ആയി കുറയുമെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. റിസർവ് ബാങ്കും െഎ.എം.എഫും സാമ്പത്തികമുരടിപ്പിനുകാരണമായി ചൂണ്ടിക്കാണിച്ചത് നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കലും തന്നെയാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്യുന്ന ദ്വൈവാർഷിക റിപ്പോർട്ടിലാണ് ഇന്ത്യയുടെ വളർച്ച കുറയുമെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നത്.
ശക്തമായ നടപടികൾ സ്വീകരിച്ചാൽ 2018ൽ 7.3 ശതമാനം വളർച്ച നേടാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ വളർച്ചനിരക്കിലെ കുറവ് ദക്ഷിണേഷ്യൻ രാജ്യങ്ങളെയും ബാധിച്ചു. ജി.എസ്.ടി 2018െൻറ തുടക്കംവരെ ഇന്ത്യൻ സാമ്പത്തികവ്യവസ്ഥക്ക് മാന്ദ്യം സൃഷ്ടിക്കും.
അതിനുശേഷം വളർച്ച ത്വരിതപ്പെടും. ജി.എസ്.ടി നടപ്പായശേഷം സേവന-നിർമാണരംഗം മന്ദഗതിയിലാണ് മുന്നേറുന്നത്. ഒരു സാമ്പത്തികപാദം കൂടി കഴിഞ്ഞാൽ ഇതിന് മാറ്റമുണ്ടാകും. 2020ഒാടെ ഇന്ത്യയുടെ വളർച്ച 7.4ലെത്തുമെന്നും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.