ഇന്ത്യ 7.3 ശതമാനം വളർച്ച നേടും –ലോകബാങ്ക്
text_fieldsവാഷിങ്ടൺ: 2018ൽ ഇന്ത്യയുടെ സാമ്പത്തികവളർച്ച 7.3 ശതമാനത്തിലെത്തുമെന്നും അടുത്ത രണ്ടുവർഷത്തിനകം അത് 7.5 ശതമാനമാകുമെന്നും ലോകബാങ്ക് പ്രവചനം. സമഗ്രപരിഷ്കരണനടപടികളെ തുടർന്ന് ഇന്ത്യക്ക് വൻ വളർച്ചാസാധ്യതയുെണ്ടന്നും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ അതിവേഗം മുന്നേറുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ലോകബാങ്കിെൻറ ആേഗാള സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
നോട്ട് അസാധുവാക്കൽ, ചരക്ക് സേവന നികുതി എന്നിവ മൂലമുണ്ടായ താൽക്കാലിക തിരിച്ചടിക്കിടയിലും 2017ൽ ഇന്ത്യ 6.7 ശതമാനം വളർച്ച നേടി. അടുത്ത പതിറ്റാണ്ടിൽ മറ്റ് രാജ്യങ്ങെളക്കാൾ സാമ്പത്തികരംഗത്ത് മുന്നേറുന്നതും ഇന്ത്യയായിരിക്കും.
ചൈനയുടെ വളർച്ച മന്ദീഭവിക്കുകയാണ്. കഴിഞ്ഞ മൂന്നുവർഷത്തെ വളർച്ചനിരക്ക് നോക്കിയാൽ ഇന്ത്യ അവരെ മറികടക്കുമെന്നാണ് കരുതുന്നതെന്ന് ലോകബാങ്ക് റിപ്പോർട്ട് തയാറാക്കിയ സംഘത്തിലെ ഡയറക്ടർ െഎഹാൻ കോസ് പറഞ്ഞു. 2017ൽ ൈചനയുടെ വളർച്ച ഇന്ത്യെയക്കാൾ ഒരു പോയൻറ് മാത്രമാണ് മുന്നിൽ. 6.8 ശതമാനം. 2018ൽ അവരുടെ വളർച്ചനിരക്ക് 6.4 ആയിരിക്കും. അടുത്ത രണ്ടുവർഷം യഥാക്രമം അത് 6.3, 6.2ശതമാനത്തിലേക്ക് താഴുമെന്നും െഎഹാൻ കോസ് പറയുന്നു.
നിക്ഷേപവർധനയിലൂടെേയ ഇന്ത്യക്ക് പ്രതീക്ഷിച്ച വളർച്ച നേടാൻ കഴിയൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. 2016ൽ ലോകത്തെ അതിവേഗം വളർന്ന പ്രധാന സമ്പദ്വ്യവസ്ഥയായിരുന്നു ഇന്ത്യയെന്നും തൊട്ടടുത്ത വർഷം ലോകത്തെ രണ്ടാമത്തെ വളർച്ചയുള്ള രാജ്യമായിരുന്നുവെന്നുമാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ (െഎ.എം.എഫ്) അവസാനം പുറത്തു വന്ന റിപ്പോർട്ടിൽ വിലയിരുത്തിയത്. അതേസമയം, 2015-16ൽ എട്ടു ശതമാനമായിരുന്ന സാമ്പത്തികവളർച്ച 2016-17ൽ 7.1 ശതമാനമായി കുറഞ്ഞതായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞയാഴ്ച പാർലമെൻറിൽ പറഞ്ഞിരുന്നു. വളർച്ച സ്തംഭനാവസ്ഥയിൽ നിൽക്കെ രാജ്യം മുന്നേറുമെന്ന അന്താരാഷ്ട്ര ഏജൻസികളുടെ പ്രവചനം സർക്കാറിന് ആശ്വാസമേകുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.