ലോകത്തിന് നേരിടാനുള്ളത് ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധി -ഐ.എം.എഫ്
text_fieldsവാഷിങ്ടൺ: 1930 ലെ മഹാ സാമ്പത്തിക മാന്ദ്യത്തെക്കാൾ ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകരാജ്യങ്ങൾ നേരിടാൻ പോകുന ്നതെന്ന് ഐ.എം.എഫ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ഐ.എം.എഫ് മേധാവി ക്രിസ ്റ്റാലിന ജോർജീവിയ അറിയിച്ചു.
മുൻ കാലങ്ങളിൽ നേരിട്ടതിനെക്കാൾ ഉയർന്ന സാമ്പത്തിക പ്രതിസന്ധിയായിരിക്കും ലോകരാജ്യങ്ങൾ നേരിടേണ്ടിവരിക. ആഗോള സാമ്പത്തിക നില 2020ൽ താഴേക്ക് കൂപ്പുകുത്തും.
അന്താരാഷ്ട്ര നാണ്യ നിധി യിൽ അംഗങ്ങളായ 180 രാജ്യങ്ങളിൽ 170 രാജ്യങ്ങളുടെയും വളർച്ചനിരക്ക് താഴേക്കാണ്. ഈ രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനവും ഇടിഞ്ഞു. അടുത്ത ആഴ്ച നടക്കുന്ന ലോകബാങ്കിൻെറയും ഐ.എം.എഫിൻെറയും സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ.
അടുത്തവർഷം ഭാഗികമായ വീണ്ടെടുക്കൽ മാത്രമേ ആഗോള സാമ്പത്തിക രംഗത്ത് സാധ്യമാകൂ. ജനുവരിയിൽ കണക്കാക്കിയതുപ്രകാരം 3.3 ശതമാനം വളർച്ച നിരക്കാണ് ഐ.എം.എഫ് ഈ വർഷം പ്രതീക്ഷിക്കുന്നത്. 2021 ൽ 3.4 ശതമാനം മാത്രമായേ ഉയരുവെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു.
യു.എസിൽ തൊഴിലില്ലായ്മ നിരക്ക് കുതിക്കുന്നത് വളരെ വേഗത്തിലാണ്. ഇത് കഴിഞ്ഞ 50 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.
കോവിഡ് പടർന്നുപിടിച്ചതോടെ യു.എസിൽ ഒരു കോടി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. 66 ലക്ഷം പേർ തൊഴിൽ രഹിത വേതനത്തിന് അപേക്ഷ സമർപ്പിച്ചതായും കഴിഞ്ഞ ദിവസം യു.എൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിച്ചിരുന്നു.
സാമ്പത്തിക രംഗത്തെ വീണ്ടെടുക്കൽ സാധ്യമാകുക ഇപ്പോൾ എടുക്കുന്ന നിർണായക തീരുമാനങ്ങളെ അപേക്ഷിച്ചായിരിക്കും രാജ്യങ്ങൾ വിപണിയെ തിരിച്ചുപിടിക്കുന്നതിനായി സാമ്പത്തിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു. എങ്കിലും വീണ്ടെടുക്കൽ വളരെ പതുക്കെ മാത്രമേ സാധ്യമാകൂ.
വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും പ്രതിസന്ധി ഒരുപോലെ ബാധിച്ചു. ഈ പ്രതിസന്ധിക്ക് അതിർത്തികളില്ലെന്നും എല്ലാവരെയും ഒരുപോലെ മുറിവേൽപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.