67 കോടി വായ്പ തിരിച്ചടച്ചില്ല; യാഷ് ബിർളക്കെതിരെ ബാങ്ക് നിയമ നടപടിക്ക്
text_fieldsന്യൂഡൽഹി: 67.5 കോടിയുടെ വായ്പ മനഃപൂർവം തിരിച്ചടക്കാത്തതിന് പ്രമുഖ വ്യവസായി യശോ വർധൻ ബിർളക്കെതിരെ യൂക്കോ ബാങ്ക് നിയമ നടപടിക്ക്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും വായ്പ തിരിച്ചടയ്ക്കാൻ കമ്പനി തയാറായില്ല. ഇതിനെത്തുടർന്ന് യശോവർധൻ ബിർളയെ ബോധപൂർവം വായ്പ തിരിച്ചടയ്ക്കാത്ത ആളായി പ്രഖ്യാപിച്ചു.
കമ്പനിക്ക് ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും ഇനി വായ്പ ലഭിക്കില്ല. യൂക്കോ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നിവയുടെ കൺസോർട്യം ബിർള സൂര്യ ലിമിറ്റഡിന് 100 കോടിയുടെ വായ്പയാണ് അനുവദിച്ചത്.
യൂക്കോ ബാങ്ക് 665 പേരെയാണ് ഇതുവരെ ബോധപൂർവം വായ്പ തിരിച്ചടയ്ക്കാത്തവരായി പ്രഖ്യാപിച്ചത്. സൂം ഡെവലപേഴ്സ് (309.50 കോടി), ഫസ്റ്റ് ലീസിങ് കമ്പനി ഓഫ് ഇന്ത്യ (142.94 കോടി), മോസർ ബെയർ ഇന്ത്യ (122.15 കോടി) തുടങ്ങിയ കമ്പനികളും പട്ടികയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.