Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതുടരുന്ന...

തുടരുന്ന പരിഷ്​കാരങ്ങൾ, തളരുന്ന സമ്പദ്​ഘടന

text_fields
bookmark_border
Year-Ender
cancel

സാമ്പത്തിക രംഗത്ത്​ വലിയ പരിഷ്​കാരങ്ങൾക്ക്​ സാക്ഷ്യം വഹിച്ച വർഷമാണ്​ കടന്നുപോകുന്നത്​. എകീകൃത നികുതിയായ ജി.എസ്​.ടി നടപ്പാക്കിയതായിരുന്നു പ്രധാനസംഭവം. ഇതിനൊപ്പം വളർച്ച മൂന്ന്​ വർഷത്തിനിടയിലെ ഏറ്റവും താഴ്​ന്ന നിരക്കിലെത്തിയതും ബാങ്കുകളുടെ കിട്ടാക്കടം പ്രതിസന്ധി സൃഷ്​ടിച്ചതും കഴിഞ്ഞ വർഷത്തെ പ്രത്യേകതകളാണ്​. നോട്ട്​ പിൻവലിക്കലി​​​​​െൻറ ആഘാതമായിരുന്നു 2017ൽ ആദ്യം സമ്പദ്​വ്യവസ്ഥയെ പിന്തുടർന്നത്​. എന്നാൽ വർഷാവസാനത്തിൽ ജി.എസ്​.ടി ഉൾപ്പടെ ഇന്ത്യൻ സാമ്പത്തിക മേഖലക്ക്​ മറികടക്കാനുള്ള വെല്ലുവിളികൾ ഏ​റെയാണ്​.

GSTreturn

മുന്നൊരുക്കമില്ലാതെ ജി.എസ്​.ടി

2017 ജൂലൈ ഒന്നിനാണ്​ എകീകൃത നികുതിയായ ചരക്ക്​ സേവന നികുതി (ജി.എസ്​.ടി) നിലവിൽ വന്നത്​. വിവിധ കേന്ദ്ര-സംസ്ഥാന നികുതികളെ എകീകരിച്ചാണ്​ ജി.എസ്​.ടി നടപ്പാക്കിയത്​. ആവശ്യമായ മുന്നൊരുക്കമില്ലാതെ ജി.എസ്​.ടി നടപ്പാക്കിയത്​ സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ചടിയായി. ചെറുകിട വ്യാപാരികളെ പ്രശ്​നം രൂക്ഷമായി ബാധിച്ചു. പല ​സംസ്ഥാനങ്ങളിലും പുതിയ നികുതിക്കെതിരെ പ്രതിഷേധമുയർന്നു. ജി.എസ്​.ടി റി​േട്ടൺ നൽകേണ്ട സൈറ്റ്​ പലപ്പോഴും പണിമുടക്കിയത്​ വൻ പ്രതിസന്ധി സൃഷ്​ടിച്ചു. ഇ^-വേബിൽ, അമിത ലാഭം തടയുന്നതിനുള്ള സമിതി എന്നിവ പൂർണമായും പ്രവർത്തന സജ്ജമാക്കാതെയാണ്​ നികുതി സ​മ്പ്രദായം കേന്ദ്രസർക്കാർ നടപ്പാക്കിയത്​. ഇത​ും പരിഷ്​കാരത്തിനെതിരെ പ്രതിഷേധം ഉയരുന്നതിന്​ കാരണമായി. ജി.എസ്​.ടിയിലെ ചില ഉൽപന്നങ്ങളുടെ നികുതി നിരക്കിൽ മാറ്റം വരുത്തി പ്രശ്​നം പരിഹരിക്കാർ സർക്കാർ ശ്രമിച്ചുവെങ്കിലും വർഷാവസാനത്തിലും ജി.എസ്​.ടി സൃഷ്​ടിച്ച പ്രതിസന്ധിയിൽനിന്ന്​ കരകയറാനായിട്ടില്ല.

sbi

കിട്ടാക്കടത്തിൽ ഗതിമുട്ടി ബാങ്കുകൾ

ബാങ്കുകളുടെ കിട്ടാക്കടം 2017ലും മാറ്റമില്ലാതെ തുടർന്നു. കോർപ്പറേറ്റുകൾ തിരിച്ചടക്കാനുള്ള പണമാണ്​ ഇക്കൊല്ലവും ബാങ്കുകൾക്ക്​ പ്രതിസന്ധിയായത്​. കിട്ടാക്കടം പെരുകിയതോടെ നിലനിൽപ്പിനായി പാടുപെടുന്ന ബാങ്കുകളെ സഹായിക്കാൻ റിസർവ്​ ബാങ്കും കേന്ദ്രസർക്കാറും മുന്നിട്ടിറങ്ങി. രണ്ട്​ ലക്ഷം കോടി രൂപ ബാങ്കുകളുടെ മൂലധനത്തിനായി സ്വരുപിക്കാനാണ്​ സർക്കാർ ലക്ഷ്യം​. ബോണ്ടുകൾ പുറത്തിറക്കിയും ഒാഹരി വിൽപനയിലുടെയുമാണ്​ തുക സമാഹരിക്കുക. എങ്കിലും കിട്ടാക്കടം തിരിച്ചെടുക്കുന്നതിനുള്ള ത്വരിത നടപടികൾ പലപ്പോഴും ബാങ്കുകളുടെ ഭാഗത്ത്​ നിന്നും ഉണ്ടാവുന്നില്ലെന്നത്​ യാഥാർഥ്യമാണ്​. 

 പല പൊതുമേഖല ബാങ്കുകളും ഇപ്പോഴും റെഡ്​ സോണിലാണ്​ നിൽക്കുന്നതെന്നത്​ വരും വർഷത്തിലും കേന്ദ്രസർക്കാറിന്​ തലവേദനയാവും. കോർപറേറ്റുകൾക്ക്​ വായ്​പ നൽകി വൻ അഴിമതിയാണ്​ യു.പി.​എ നടത്തി​യതെന്ന്​ പറഞ്ഞ്​ കിട്ടാക്കടത്തി​​​​​െൻറ പാപഭാരം കോൺഗ്രസി​​​​​െൻറ തലയിൽ ചുമത്തി രക്ഷപ്പെടാനാണ്​ ബി.ജെ.പിയുടെ നീക്കം. എന്നാൽ, ഇത്​ എത്രത്തോളം വിജയിക്കുമെന്ന്​ കണ്ടറിയണം.

india-GDP

തളരുന്ന വളർച്ച

ഏപ്രിൽ-ജൂൺ മാസത്തിലെ സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിൽ രാജ്യത്തി​​​​​െൻറ വളർച്ച നിരക്ക്​ കുറഞ്ഞത്​ 2017ലെ പ്രധാനസംഭവങ്ങളിലൊന്നാണ്​. 5.7 ശതമാനമായിരുന്നു ഒന്നാംപാദത്തിലെ സാമ്പത്തിക വളർച്ച നിരക്ക്​. മൂന്ന്​ വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്​. നോട്ട്​ പിൻവലിക്കലും ജി.എസ്​.ടിയുമാണ്​ സാമ്പത്തിക വളർച്ച കുറയുന്നതിന്​ ഇടയാക്കിയത്​. 

mutual-fund
 
മ്യൂചൽഫണ്ടുകൾ പ്രിയങ്കരം
 
ശരാശരി ഇന്ത്യക്കാര​​​​​െൻറ നിക്ഷേപം ബാങ്കിൽ നിന്ന്​ മാറുന്നതിനും 2017 സാക്ഷ്യം വഹിച്ചു. സ്ഥിരനിക്ഷേപത്തെക്കാൾ വരുമാനം ലഭിക്കുന്ന മ്യൂച്ചൽഫണ്ടുകളിലേക്ക്​ ആളുകൾ കഴിഞ്ഞ വർഷം കൂടുതലായി ചുവടുമാറ്റി. മ്യൂചൽഫണ്ട്​ അക്കൗണ്ടുകളുടെ എണ്ണം നാല്​ കോടിയിൽനിന്ന്​  6.25 കോടിയായി വർധിച്ചുവെന്ന്​ കണക്കുകൾ സൂചിപ്പിക്കുന്നു. വ്യക്​തിഗത മ്യൂച്വൽ ഫണ്ട്​ അക്കൗണ്ടുകളിലെ ആസ്​തി മൂല്യം 7.5 ലക്ഷം കോടിയിൽ നിന്ന്​ 10.4 ലക്ഷം കോടിയായി വർധിച്ചു.  അമേരിക്ക ഉൾപ്പടെയുള്ള പാശ്​ചാത്യ രാജ്യങ്ങളിലെ സമ്പദ്​വ്യവസ്ഥകൾക്ക്​ സമാനമായ മാറ്റമാണ്​ ഇതെന്നാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ. 
Ease-of-doing-business

വ്യവസായികളേ ഇതിലേ...

ലോകബാങ്കി​​​​​െൻറ വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നൂറാം സ്ഥാനത്തേക്ക്​ കുതിച്ചുയർന്നതാണ്​ പോയ വർഷത്തെ സാമ്പത്തിക മേഖലയിലെ നേട്ടങ്ങളിലൊന്ന്​. ജി.എസ്​.ടി ഉൾപ്പടെയുള്ളവക്കെതിരെ വിമർശനങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ലഭിച്ച ലോകബാങ്ക്​ അംഗീകാരം മോദി സർക്കാർ പ്രചരണായുധമാക്കി. സാമ്പത്തിക മേഖലയിലെ പരിഷ്​കാരങ്ങൾ മുൻ നിർത്തിയായിരുന്നു ലോകബാങ്ക്​ റാങ്കിങ്​. എന്നാൽ, നോട്ട്​ നിരോധനം, ജി.എസ്​.ടി പോലുള്ള പരിഷ്​കാരങ്ങൾ പരിഗണിച്ചാണ്​ ഇന്ത്യക്ക്​ റാങ്ക്​ നൽകിയതെന്നും ഇതിൽ കാര്യമില്ലെന്നുമായിരുന്നു പ്രതിപക്ഷത്തി​​​​​െൻറ ആരോപണം.

bitcoin

റെക്കോർഡ്​ ഭേദിച്ച്​ ബിറ്റ്​കോയിൻ

ഡിജിറ്റൽ കറൻസിയായ ബിറ്റ്​കോയിനി​​​​​െൻറ മൂല്യം കുതിച്ചുയരുന്നതിനും 2017​ സാക്ഷിയായി. ഒരു ബിറ്റ്​​കോയിനി​​​​​െൻറ മൂല്യം 11 ലക്ഷം വരെ ഉയർന്നു. ഇന്ത്യയുൾപ്പടെയുള്ള പല രാജ്യങ്ങളും ബിറ്റ്​കോയിനെ അംഗീകരിച്ചിട്ടില്ലെങ്കിലും റോക്കറ്റ്​ വേഗത്തിൽ മൂല്യം കുതിച്ചുയരുകയായിരുന്നു. ആർ.ബി.​െഎ ഉൾപ്പടെയുള്ളവർ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ച്​ നിരവധി പേരാണ്​ നിലവിൽ ബിറ്റ്​കോയിനിൽ നിക്ഷേപം നടത്തുന്നത്​. ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ നിലനിൽക്കുന്ന അനിശ്​ചിതാവസ്ഥയും ബിറ്റ്​കോയിൻ പോലുള്ള നിക്ഷേപ മാർഗങ്ങൾ തേടാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്​. വർഷാന്ത്യത്തിൽ ചെറിയ ഇടിവ്​ സംഭവിച്ചിട്ടുണ്ടെങ്കിലും ബിറ്റ്​കോയിനി​​​​​െൻറ പ്രിയം കുറയുന്നില്ല.

share-market

കുതിച്ചുയർന്ന്​ ഒാഹരി വിപണി

ഇന്ത്യൻ ഒാഹരി സൂചികകൾ നേട്ടം രേഖപ്പെടുത്തിയ വർഷമാണ്​ കടന്നു പോവുന്നത്​. 2017​​​​​െൻറ ആരംഭത്തിൽ 7000 പോയിൻറിലായിരുന്നു ദേശീയ സൂചിക നിഫ്​റ്റി വ്യാപാരം നടത്തിയിരുന്നത്​. എന്നാൽ ഡിസംബറിലെത്തു​േമ്പാൾ നിഫ്​റ്റി 10000 പോയിൻറ്​ ഭേദിച്ച്​ കഴിഞ്ഞു. സെൻസെക്​സി​​​​​െൻറ സ്ഥിതിയും വ്യത്യസ്​തമല്ല. 25,00ത്തിൽ നിന്ന്​ 33,000ത്തിലേക്കായിരുന്നു സെൻസെക്​സി​​​​​െൻറ ജൈത്രയാത്ര. നോട്ട്​ നിരോധനം കഴിഞ്ഞ വർഷം വിപണിയെ പ്രതികൂലമായി ബാധിച്ചപ്പോൾ ഇ​ൗ വർഷം അത്രത്തോളം നഷ്​ടമുണ്ടായില്ല. ജി.എസ്​.ടിയും വിപണിയിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. പല തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വിജയവും ഒാഹരി വിപണിയിൽ നേട്ടമുണ്ടാകാൻ കാരണമായി.

disney-century-fox-merge

വിനോദ വ്യവസായം ഡിസ്​നി നയിക്കും

മാധ്യമലോകത്തെ ഏറ്റവും വലിയ വിൽപനകളിലൊന്നിനും 2017 സാക്ഷിയായി. റുപർട്ട്​ മർഡോക്കി​​​​​െൻറ ഉടമസ്ഥതയിലുള്ള ട്വൻറി ഫസ്​റ്റ്​ സെഞ്ച്വറി ഫോക്​സി​​​​​െൻറ 5240 കോടി ഡോളർ മുല്യമുള്ള ഒാഹരികൾ വാങ്ങാൻ വാൾട്ട്​ ഡിസ്​നി തീരുമാനിച്ചതാണ്​ വിനോദ വ്യവസായ മേഖലയിലെ പ്രധാന സംഭവം.  ലൈവ്​ വാർത്തകളും കായിക മൽസരങ്ങളും തുറക്കുന്ന പുതിയ വാണിജ്യസാധ്യതകളിൽ ശ്രദ്ധകേന്ദ്രീകരിനാണ്​ ഫോക്​സ്​  ഇൗ നിർണയാക നീക്കം നടത്തിയത്​​. എ.ബി.സി ടെലിവിഷൻ നെറ്റ്​വർക്കും ഇ.എസ്​.പി.എന്നും കൂടാതെ ഹോളിവുഡിലെ സ്​റ്റുഡിയോകളും ഇപ്പോൾ തന്നെ ഡിസ്​നിയുടെ കൈപിടിയിലുണ്ട്​. ഫോക്​സി​​​​​െൻറ സാമ്രാജ്യം കൂടി കൈയിൽ വരുന്നതോടെ വിനോദവ്യവസായത്തിലെ രാജാക്കാൻമാരാവാമെന്നാണ്​ ഡിസ്​നിയുടെ കണക്കുകൂട്ടൽ. 

rupee

ബാങ്കുകളെ നിക്ഷേപകർ രക്ഷിക്കണം
എ​ഫ്.​ആ​ർ.​ഡി.​െ​എ (ഫി​നാ​ൻ​ഷ്യ​ൽ ​െറ​സൊ​ല്യൂ​ഷ​ൻ ആ​ൻ​ഡ്​ ഡെ​പ്പോ​സി​റ്റ്​ ഇ​ൻ​ഷു​റ​ൻ​സ്)  ബിൽ ബാങ്ക്​ നിക്ഷേപകരിൽ വർഷാവസാനത്തിൽ ആശങ്കകൾ സൃഷ്​ടിക്കുകയാണ്​. കെടുകാര്യസ്ഥതയും കടക്കെണിയും മൂലം പ്രതിസന്ധിയിലാവുന്ന ബാങ്കുകളെ രക്ഷിക്കാനായി നിക്ഷേപകരുടെ പണമെടുക്കുമെന്നതാണ്​ ബിൽ സൃഷ്​ടിക്കുന്ന പ്രധാന ആശങ്ക. ബില്ലിലെ ബെയ്​ൽ ഇൻ വ്യവസ്ഥക്കെതിരെയാണ്​ പ്രധാനമായും പ്രതിഷേധം ഉയരുന്നത്​. ഇക്കാര്യങ്ങളെല്ലാം  പ്രധാനമന്ത്രി നരേന്ദ്രമോദിയും  ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയും നി​ഷേധിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ആശങ്കകൾ ബാക്കിയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:businessindian economyyear endermalayalam news
News Summary - Year ender Business-Business news
Next Story