സ്വർണവില വീണ്ടും 32,000
text_fieldsകൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് 95 രൂപയാണ് വർധിച്ച് 4000 രൂപയായി. പവന ് 32,000 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 760 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്.
കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാ ത്തലത്തിൽ യു.എസ് കേന്ദ്രബാങ്കായ ഫെഡ്റിസർവ് പലിശനിരക്കുകൾ കുറച്ചതിന് പിന്നാലെയാണ് സ്വർണ വിലയിൽ വർധനയുണ്ടായിരിക്കുന്നത്. അഞ്ച് ശതമാനത്തിൻെറ ഉയർച്ചയാണ് സ്വർണവിലയിൽ ഫെബ്രുവരിയിൽ ഉണ്ടായത്.
കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് ഓഹരി വിപണികളിലെ നിക്ഷേപം കുറയുകയാണ്. സുരക്ഷിതമെന്ന് വിലയിരുത്തുന്ന സ്വർണമാണ് പലരും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നത്. ചൈനീസ് കേന്ദ്രബാങ്കും യു.എസ് ഫെഡ്റിസർവും പലിശനിരക്ക് കുറച്ചതോടെ ഓഹരി വിപണികളോടുള്ള നിക്ഷേപകരുടെ താൽപര്യം വീണ്ടും കുറഞ്ഞു. ഇത് സ്വർണ വിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫെബ്രുവരി 24നാണ് റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില ആദ്യമായി 32,000ൽ എത്തിയത്. പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞ് 31,040ൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.