എസ്.ബി.െഎ എ.ടി.എം കാർഡുകൾ ഇ.എം.വി ചിപ്പുള്ളവയിലേക്ക് മാറണം
text_fieldsന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ എ.ടി.എം കം ഡെബിറ്റ് കാർഡുകൾ നിലവിലെ മാഗ്നറ്റിക് സ്ട്രൈപുള്ളവക്ക് പകരം ഇ.എം.വി (യൂറോപേ മാസ്റ്റർകാർഡ് വിസ) ചിപ്പുള്ള കാർഡിലേക്ക് പൂർണമായും മാറ്റുന്നു. ഉപഭോക്താക്കൾ ഡിസംബർ 31ഒാടെ മാറ്റം പൂർത്തിയാക്കണമെന്ന് ബാങ്ക് നിർദേശിച്ചു. കാർഡുകളുപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനാവശ്യമായ സാേങ്കതികതയുള്ളവയാണ് ഇ.എം.വി ചിപ് കാർഡുകൾ. ഇത്തരം കാർഡുകൾ ഉപയോഗിക്കണമെന്ന് അടുത്തിടെ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകളോട് നിർദേശിച്ചിരുന്നു.
കാർഡുകൾ മാറ്റുന്നതിന് ചാർജ് ഇൗടാക്കില്ലെന്നും മാറ്റം തീർത്തും സുരക്ഷിതമാണെന്നും എസ്.ബി.െഎ ട്വിറ്ററിൽ അറിയിച്ചു. എസ്.ബി.െഎ നേരത്തേതന്നെ ഇ.എം.വി ചിപ് എ.ടി.എം-ഡെബിറ്റ് കാർഡുകൾ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. ജൂൺ അവസാനത്തെ കണക്കുപ്രകാരം ഇത്തരം 28.9 കോടി കാർഡുകൾ എസ്.ബി.െഎ വിതരണം ചെയ്തിട്ടുണ്ട്. മുൻഭാഗത്ത് സ്വർണ നിറത്തിലുള്ള ചിപ് ആണ് ഇൗ കാർഡുകൾ തിരിച്ചറിയാനുള്ള വഴി. കാർഡ് മാറ്റുന്നതിന് ഉപഭോക്താക്കൾ അപേക്ഷിക്കേണ്ടത് ഹോം ബ്രാഞ്ചുകൾ വഴിയാണ്. ഇൻറർനെറ്റ് ബാങ്കിങ് വഴിയും അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.