ഡിജിറ്റൽ ഇടപാടുകൾക്കായി ഇനി ആധാർ കാർഡ്
text_fieldsമുംബൈ: ഡിജിറ്റൽ ഇടപാടുകൾക്കായി ഇനി 12 അക്ക ആധാർ നമ്പർ ഉപയോഗിക്കാനുള്ള സംവിധാനം സർക്കാർ കൊണ്ട് വരുന്നു. പണരഹിത സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് പുതിയ രീതി പ്രോൽസാഹിപ്പിക്കുന്നത്. നീതി ആയോഗ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ പ്രോൽസാഹിപ്പിക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സർക്കാരിെൻറ പുതിയ നീക്കം.
ആധാർ ഉപയോഗിച്ച് കൊണ്ടുള്ള ഇടപാടുകൾ കാർഡ് രഹിതവും പിൻ രഹിതവുമായിരിക്കും. ഇൗ സംവിധാന പ്രകാരം ഉപഭോക്താകൾക്ക് അവരുടെ ആധാർ നമ്പറും ഫിംഗർ പ്രിൻറും ഉപയോഗിച്ച് മൊബൈലിലുടെ ഡിജിറ്റലായി ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് യു.െഎ.ഡി ഡയറക്ടർ ജനറൽ അജയ് പാണ്ഡ പറഞ്ഞു. ഇതിനായി നിരവധി സംവിധാനങ്ങളെ സജ്ജമാക്കേണ്ടതുണ്ട്. മൊബൈൽ നിർമ്മാതാക്കൾ, വ്യാപാരികൾ, ബാങ്കുകൾ എന്നിവയുമായെല്ലാം സർക്കാർ ചർച്ച നടത്തി വരികയാണ് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മൊബൈൽ നിർമ്മാതാക്കളോട് ഫിംഗർപ്രിൻേൻറാ, കണ്ണിെൻറ കൃഷ്ണമണിയോ തിരിച്ചറിയുന്ന സംവിധാനം കൂടി മൊബൈലിൽ കൂട്ടിച്ചേർക്കാൻ കഴിയുമോയെന്ന് ചോദിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. മുഖ്യമന്ത്രിമാരുടെ സമിതിയാകും ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയിലുള്ള മാറ്റത്തെ കുറിച്ചുള്ള രൂപരേഖ തയ്യാറാക്കുക. അടുത്ത വർഷം ഇതിനുള്ള പദ്ധതി തയ്യാറാക്കും. ജനങ്ങളെ ഡിജിറ്റൽ സാമ്പത്തികവ്യവസ്ഥയിലേക്ക് മാറ്റിയെടുക്കുന്നതിന് പുതിയ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്.
നവംബർ 8ന് നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം ഡിജിറ്റലായിട്ടുള്ള ഇടപാടുകൾക്ക് ഡിസംബർ 30 വരെ സർചാർജ് ഏർപ്പെടുത്തരുതെന്ന് കേന്ദ്രസർക്കാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ പല വ്യവസായികളും ഇപ്പോഴും ഡിജിറ്റൽ ഇടപാടുകൾക്ക് 2 ശതമാനം വരെ സർചാർജ് ഇടാക്കുന്നുണ്ട്.ഡിസംബറിൽ ഇപ്പോൾ ഏർപ്പെടുത്തിയ ഇളവ് അവസാനിക്കും അതിന് ശേഷം സുസ്ഥിരമായ സംവിധാനം കൊണ്ട് വരുന്നതിനായാണ് സർക്കാർ പുതിയ നീക്കം നടത്തുന്നത്. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പ്രചാരണം സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.