ജി.എസ്.ടിയിൽ ഉൽപന്നങ്ങൾക്ക് വില കുറഞ്ഞിട്ടില്ലെന്ന് െഎസക്
text_fieldsകൊച്ചി: ജി.എസ്.ടിയിൽ ഉൽപന്നങ്ങൾക്ക് വില കുറഞ്ഞിട്ടില്ലെന്ന് സമ്മതിച്ച് ധനമന്ത്രി െഎസക്. പരിശോധനയുടെ അടിസ്ഥാനത്തിൽ 606 ചരക്കുകളിൽ 169 എണ്ണത്തിന് മാത്രമെ ജി.എസ്.ടിയുടെ ഭാഗമായി വില കുറഞ്ഞിട്ടുള്ളു. സംസ്ഥാന തലത്തിൽ കേരളത്തിൽ ജി.എസ്.ടിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സമിതിയുണ്ടാക്കി. അപ്പോഴും കേന്ദ്ര സമിതി രൂപവത്കരിക്കാൻ സർക്കാരിനായിട്ടില്ല. ജി.എസ്.ടി സാമ്പത്തിക വളർച്ച പിന്നോട്ടടിക്കുകയാണ് ചെയ്തതതെന്നും െഎസക് പറഞ്ഞു.
ഒരു ലക്ഷം കോടി രൂപയാണ് വൻകിട കമ്പനികൾ ജി.എസ്.ടിയുടെ ഫലമായുണ്ടാക്കിയ ലാഭം. അത് ജനങ്ങളിൽ നിന്നാണ് പോയിരിക്കുന്നതെന്നും െഎസക് ചൂണ്ടിക്കാട്ടി. ജി.എസ്.ടി നടപ്പിലാക്കുന്നത് കേരളത്തിന് ഗുണകരമാവുമെന്നായിരുന്നു കേരളത്തിെൻറ പ്രതീക്ഷ. ഉൽപാദന കേന്ദ്രത്തിൽ നികുതി ഇൗടാക്കുന്നതിന് പകരം ഉപയോഗക്കുന്നിടത്ത് നികുതി ഇൗടാക്കുന്നത് ജി.എസ്.ടിയിൽ നികുതി ഇൗടാക്കുന്നത്. ഇത് കേരളത്തിന് ഗുണകരമാവുമെന്നായിരുന്നു തോമസ് െഎസക് ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.