ഫ്ലാറ്റ് നിർമാതാക്കൾക്ക് 25,000 കോടിയുടെ പാക്കേജ്
text_fieldsന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് നിർമാണം നിലച്ചുപോയ ഭവന സമുച്ചയങ്ങൾ പ ൂർത്തിയാക്കുന്നതിന് 25,000 കോടി രൂപയുടെ പ്രത്യേക ധനസഹായ പദ്ധതി പ്രഖ്യാപിച്ച് കേന്ദ് രസർക്കാർ.
സർക്കാർ 10,000 കോടിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എൽ.ഐ.സി തുടങ്ങിയ സ്ഥ ാപനങ്ങൾ ബാക്കി തുകയും ലഭ്യമാക്കി ഫ്ലാറ്റ് നിർമാതാക്കളെയും അതുവഴി നിക്ഷേപമിറക്ക ി ഫ്ലാറ്റ് കൈമാറിക്കിട്ടാൻ കാത്തിരിക്കുന്നവരെയും സഹായിക്കാനുള്ള സ്വപ്നപദ്ധതിയാണിത്.
ബദൽ നിക്ഷേപ നിധിയെന്ന പേരിൽ തുടങ്ങുന്ന പ്രത്യേക പദ്ധതിയിൽ നിന്ന് ആസ്തിമൂല്യമുള്ള നിർമാതാക്കൾക്ക് സഹായം ലഭ്യമാക്കും. ഇതിെൻറ നിർവഹണ ചുമതല ‘എസ്.ബി.ഐ കാപി’നായിരിക്കും. പാതിവഴിയിലെത്തിയതും തീർക്കാൻ ഫണ്ടില്ലാതെ വിഷമിക്കുന്നതുമായ ഭവന പദ്ധതികൾക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യത്ത് ചുരുങ്ങിയത് 1600 ഭവനസമുച്ചയ നിർമാണ പദ്ധതികൾ മുടങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രിസഭ യോഗത്തിനു ശേഷം ധനമന്ത്രി നിർമല സീതാരാമൻ വിശദീകരിച്ചു.
ഇതുവഴി 4.58 ലക്ഷം വീടുകളുടെ നിർമാണമാണ് പൂർത്തിയാകാത്തത്. ഫ്ലാറ്റ് ബുക്ക് ചെയ്തവർക്ക്, അതെന്നു കിട്ടുമെന്നറിയാത്ത സ്ഥിതി. പണഞെരുക്കം മൂലം നിർമാതാക്കൾക്ക് പണി തീർക്കാൻ കഴിയാത്ത അവസ്ഥ. ഈ സാഹചര്യം മറികടക്കുകയാണ് ബദൽ നിക്ഷേപ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഡൽഹിയും മുംബൈയും പോലെ വൻകിട നഗരങ്ങളിൽ മാത്രമല്ല, രാജ്യത്തെല്ലായിടത്തും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
തൽക്കാലം സാമ്പത്തിക പ്രയാസത്തിൽനിന്ന് കരകയറ്റുന്നതിന് നൽകുന്ന പണം പിന്നീട് തിരിച്ചുപിടിക്കും. ഓരോ സമുച്ചയത്തിെൻറയും കാര്യം പരിശോധിച്ച് സാമ്പത്തിക ക്രമീകരണ പദ്ധതി എസ്.ബി.ഐ കാപിെൻറ നേതൃത്വത്തിൽ രൂപപ്പെടുത്തും. നിർമാണം പൂർത്തിയാക്കാൻ മാത്രം പണം വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ പാകത്തിൽ എസ്ക്രോ അക്കൗണ്ട് വഴിയാണ് ഫണ്ട് നൽകുകയെന്നും മന്ത്രി പറഞ്ഞു. പൂർത്തിയാക്കാൻ കഴിയാതെ ലിക്വിഡേഷെൻറ വക്കിലെത്തിയ പദ്ധതികളുടേതൊഴികെ, വിശ്വസ്ത ബിൽഡർമാർക്ക് സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.