ഡയറക്ടര്‍ ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യമില്ലാതെ 2690 കമ്പനികള്‍
text_fieldsന്യൂഡല്‍ഹി: ഡയറക്ടര്‍ ബോര്‍ഡില്‍ വനിതാ പ്രതിനിധികളെ ഉള്‍പ്പെടുത്താനുള്ള സമയപരിധി അവസാനിച്ച് എട്ടുമാസമായിട്ടും ഒരു വനിത പോലുമില്ലാതെ 2690 കമ്പനികള്‍. ഇവക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. 2013ലെ കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത 10,328 കമ്പനികളാണുള്ളത്. ഇവയില്‍ 7638 എണ്ണം മാത്രമാണ് ഇതേവരെ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയതെന്ന് വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. 2015 ഏപ്രില്‍ ഒന്ന് ആയിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന സമയപരിധി. അവശേഷിക്കുന്ന കമ്പനികളില്‍ എത്രയെണ്ണം കൃത്യമായി പ്രവര്‍ത്തിക്കുന്നവയാണെന്ന് വ്യക്തമല്ല. അതേസമയം, പൊതുമേഖല കമ്പനികളുള്‍പ്പെടെ നിബന്ധന പാലിക്കാത്ത 1707 ലിസ്റ്റഡ് കമ്പനികളും 329 ലിസ്റ്റുചെയ്യാത്ത കമ്പനികളുമാണുള്ളതെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നടപടി സ്വീകരിക്കാത്ത ലിസ്റ്റഡ് കമ്പനികള്‍ക്കെതിരെ ഒക്ടോബര്‍ ഒന്നുവരെ 50,000 മുതല്‍ 1,42,000 രൂപ വരെയും അതിനുശേഷം പ്രതിദിനം 5000 രൂപ വീതവും പിഴ ചുമത്തുമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.