യു.എസിലേക്ക് എയർ ഇന്ത്യയുടെ കൂടുതൽ സർവീസുകൾ
text_fieldsന്യൂഡൽഹി: പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ രണ്ട് അമേരിക്കൻ നഗരങ്ങളിലേക്ക് കൂടി നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കുന്നു. ലോസ് ആഞ്ചലസ്, ഹൂസ്റ്റൺ എന്നീ നഗരങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുന്നത്. ഡൽഹിയിൽ നിന്ന് വാഷിങ്ടണിലേക്കുള്ള സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കകമാണ് പുതിയ സർവീസും എയർ ഇന്ത്യ ആരംഭിക്കുന്നത്.
വാഷിങ്ടണിലേക്കുള്ള വിമാന സർവീസിെൻറ ലോഞ്ചിങ് നിർവഹിച്ചതിന് ശേഷം എയർ ഇന്ത്യ ചെയർമാൻ എം.ഡി അശ്വാനി ലോഹാനിയാണ് പുതിയ സർവീസകളെ കുറിച്ചുള്ള സൂചനകൾ നൽകിയത്. ഇതിൽ ലോസ് ആഞ്ചലസിലേക്കുള്ള സർവീസ് ഒക്ടോബറിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൂസ്റ്റണിലേക്കോ, ഡള്ളാസിലേക്കോ ആയിരിക്കും മറ്റൊരു സർവീസ്. എന്നാൽ ഇത് എപ്പോൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ന്യൂയോർക്ക്, ചിക്കാഗോ, സാൻഫ്രാൻസിസ്കോ എന്നീ നഗരങ്ങളിലേക്ക് സർവീസ് ആരംഭിച്ചതിന് ശേഷം നാലാമത്തെ യു.എസ് നഗരത്തിലേക്കാണ് എയർ ഇന്ത്യ നേരിട്ട് വിമാന യാത്രക്കുള്ള അവസരം ഒരുക്കുന്നത്. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കുന്ന ഘട്ടത്തിലാണ് പുതിയ സർവീസുകളെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.