എയർ ഇന്ത്യ നഷ്ടത്തിൽ തന്നെയെന്ന് സി.എ.ജി
text_fieldsന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം ലാഭത്തിലായിരുന്നുവെന്ന എയർ ഇന്ത്യയുടെ വാദം തെറ്റായിരുന്നുവെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റ് ജനറൽ റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ എയർ ഇന്ത്യയുടെ നഷ്ടം 6,415 കോടിയായതായി സി.എ.ജിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
2015-2016 കാലഘട്ടത്തിൽ 325 കോടി രൂപയുടെ നഷ്ടം എയർ ഇന്ത്യക്ക് ഉണ്ടായെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. ഇക്കാലയളവിൽ 105 കോടി രൂപ ലാഭമുണ്ടാക്കിയെന്നായിരുന്നു എയർ ഇന്ത്യയുടെ അവകാശവാദം.
ജീവനക്കാർക്ക് പഞ്ചനക്ഷത്ര സൗകര്യമാണ് കമ്പനി നൽകുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഡൽഹി സ്റ്റേഷനടുത്ത് ജീവനക്കാർക്ക് താമസ സൗകര്യം നൽകുന്നതിനായി 119 കോടിയാണ് 2012-2016 വരെയുള്ള കാലയളവിൽ എയർ ഇന്ത്യ ചിലവഴിച്ചത്. എന്നാൽ സി.എ.ജിയുടെ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ എയർ ഇന്ത്യ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.