ജീവനക്കാരനെ പിരിച്ച് വിട്ടതിൽ ഖേദം പ്രകടിപ്പ് മഹീന്ദ്ര തലവൻ
text_fieldsമുംബൈ: ഇന്ത്യയിലെ പ്രമുഖ െഎ.ടി കമ്പനികളിലൊന്നായ ടെക് മഹീന്ദ്രയിലെ ജീവനക്കാരനെ പിരിച്ച് വിട്ടതിൽ ഖേദ പ്രകടിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സംഭവത്തിൽ താൻ ഖേദിക്കുന്നു. ജീവനക്കാരുടെ അഭിമാനം സംരക്ഷിക്കുകയെന്നത് കമ്പനിയുടെ പ്രധാനപ്പെട്ട മൂല്യങ്ങളിലൊന്നാണ്. ഭാവിയിൽ ഇത്തരം സംഭവമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ടെക് മഹീന്ദ്രയിലെ ജീവനക്കാരനെ പിരിച്ച് വിട്ടത്. ഒരു ദിവസത്തെ മാത്രം നോട്ടീസ് നൽകിയായിരുന്നു പിരിച്ചുവിടൽ. ജീവനക്കാരനും മഹീന്ദ്രയിലെ എക്സിക്യൂട്ടിവും തമ്മിലുള്ള സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഖേദ പ്രകടനവുമായി കമ്പനിയുടെ പ്രതിനിധികൾ രംഗത്തെത്തുന്നത്.
കമ്പനിയിലെ എച്ച്.ആർ വിഭാഗവും ജീവനക്കാരനും തമ്മിലുള്ള സംഭാഷത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. ഇത് ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സി.പി ഗുർനാനിയും ട്വിറ്ററിൽ കുറിച്ചു.
അമേരിക്കയിലെ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ െഎ.ടി മേഖല കനത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ജീവനക്കാരെ പിരിച്ചുവിടൽ മിക്ക െഎ.ടി കമ്പനികളും സാധാരണയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.