ചൈന സമ്പദ്വ്യവസ്ഥ ഉദാരമാക്കണമെന്ന് ആപ്പിൾ മേധാവി
text_fieldsബീജിങ്: ചൈനീസ് സർക്കാർ സമ്പദ്വ്യവസ്ഥ കൂടുതൽ ഉദാരമാക്കണമെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. ബീജിങിലെ ഒരു പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചൈന അവരുടെ വാതിലുകൾ കൂടുതൽ തുറന്നിടണമെന്ന് സമ്പദ്വ്യവസ്ഥയിലെ ഉദാരവൽക്കരണത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അടഞ്ഞ സമ്പദ്വ്യവസ്ഥയുള്ള രാജ്യങ്ങളെല്ലാം ഒറ്റപ്പെട്ട തുരത്തുകളാണെന്നും അത് രാജ്യങ്ങൾക്ക് ഗുണകരമാവില്ലെന്നും ടിം കുക്ക് അഭിപ്രായപ്പെട്ടു.
നേരത്തെ അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപുമായി ആപ്പിൾ ഉൾപ്പടെയുള്ള പല കമ്പനികൾക്കും അഭിപ്രായഭിന്നതകളുണ്ടായിരുന്നു. അമേരിക്കൻ കമ്പനികൾ തൊഴിലുകൾ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് ഒൗട്ട്സോഴ്സ് ചെയ്യുന്നതിൽ ട്രംപിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെ ചൈനയിൽ ആപ്പിൾ രണ്ട് ഗവേഷണ കേന്ദ്രങ്ങൾ തുറന്നിരുന്നു. ചൈനീസ് സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള കുക്കിെൻറ പ്രസ്താവനയും ലക്ഷ്യം വെക്കുന്നത് അമേരിക്കയിൽ പ്രതിസന്ധി നേരിട്ടാൽ തങ്ങൾ ചൈനയിലേക്ക് പോവും എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.