ഒമ്പത് മാസത്തേ ശമ്പളം തരാം; പിരിഞ്ഞ് പോവണമെന്ന് ജീവനക്കാരോട് കോഗ്നിസെൻറ്
text_fieldsമുംബൈ: പ്രമുഖ െഎ.ടി കമ്പനിയായ കോഗ്നിസെൻറ് ഒമ്പത് മാസത്തേ ശമ്പളം മുൻകൂറായി നൽകി ജീവനക്കാർക്കാരോട് പിരിഞ്ഞ് പോവാൻ ആവശ്യപ്പെട്ടു . കമ്പനിയുടെ നിക്ഷേപകരായ എലിയറ്റ് മാനേജ്മെൻറെിൻറെ സമർദ്ദത്തെ തുടർന്നാണ് തീരുമാനം.
കമ്പനിയുടെ ഡി പ്ലസ് വിഭാഗത്തിൽ വരുന്ന മുതിർന്ന ജീവനക്കാരോടാണ് ഇൗ ആനുകൂല്യം പ്രയോജനപ്പെടുത്തി പിരിഞ്ഞ് പോകാമെന്ന നിർദ്ദേശം കമ്പനി മുന്നോട്ട് വെച്ചചത്. കമ്പനിയുടെ സീനിയർ വൈസ് പ്രസിഡൻറുമാരും ഡയറ്കടർമാരുമാണ് ഡി പ്ലസ് വിഭാഗത്തിൽ വരുന്നത്. 1,000 ജീവനക്കാരെയാണ് കോഗ്നിസെൻറ് ആദ്യ ഘട്ടത്തിൽ ഒഴിവാക്കുക.
കോഗ്നിസെൻറിലെ ജീവനക്കാർക്ക് നിലവിൽ കുറഞ്ഞ ശമ്പളവും ഇൻക്രിമെൻറുമാണ് ലഭിക്കുന്നതെന്ന് പരാതികളുണ്ട്. കമ്പനിയുടെ വളർച്ച നിരക്കിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ജീവനക്കാരെ പിരിച്ച് വിടാൻ കോഗ്നിസെൻറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.