ഇൻഫോസിസിലെ റിക്രൂട്ട്മെൻറിൽ വൻ കുറവ്
text_fieldsബംഗളൂരു: ഇന്ത്യയിലെ സോഫ്റ്റ്വെയർ കമ്പനികളിലൊന്നായ ഇൻഫോസിസിെൻറ റിക്രൂട്ട്മെൻറിൽ വൻ കുറവ്. ഇൻഫോസിസിൽ ഭരണ പ്രതിസന്ധി സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഇൗ റിപ്പോർട്ടുകളും പുറത്ത് വരുന്നത്. ഇൗ സാമ്പത്തിക വർഷം 6000 പേരെ മാത്രമാണ് ഇൻഫോസിസ് നിയമിച്ചിരിക്കുന്നത്. 33 വർഷത്തിനിടെ ഇതാദ്യമായണ് ഇൻഫോസിസിെൻറ നിയമനത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ഇൻഫോസിസ് ചെയർമാൻ എൻ.നാരായണ മൂർത്തിയെ ഉദ്ധരിച്ച് തെലങ്കാന സർക്കാരാണ് ഇൗ വാർത്ത പുറത്ത് വിട്ടത്.
പ്രതിവർഷം 20,000 മുതൽ 25,000 വരെ നിയമനം നടത്തിയ കമ്പനിയാണ് ഇൻഫോസിസ്. ഇൻഫോസിസ് ചെയർമാൻ വിശാൽ സിക്ക കമ്പനിയുടെ മൂന്നാം പാദ ഫലം പുറത്ത് വിടുന്ന സമയത്ത് 5700 പേരെയാണ് ഇൻഫോസിസ് നിയമിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഇത് 17,000 ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ പിന്നാലെയാണ്പുതിയ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്.
ഇൻഫോസിസിെൻറ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് നിലവിലെ സി.ഇ.ഒ വിശാൽ സിക്കയും സ്ഥാപകൻ നാരയണ മൂർത്തിയും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരുന്നു. ഇത് ഇൻഫോസിസിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.