വരാനിരിക്കുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നല്ല നാളുകൾ-വാൾമാർട്ട് സി.ഇ.ഒ
text_fieldsമുംബൈ: ഫ്ലിപ്കാർട്ടിെൻറ 77 ശതമാനം ഒാഹരികൾ വാങ്ങാനുള്ള വാൾമാർട്ട് തീരുമാനം ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്ന് കമ്പനി സി.ഇ.ഒ ഡഗ് മക്മില്ലൻ. പ്രാദേശികമായി നിർമിക്കുന്ന ഉൽപന്നങ്ങൾ പുതിയ സംരംഭത്തിലുടെ വിറ്റഴിക്കും. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 10 മില്യൺ തൊഴിലുകൾ സൃഷ്ടിക്കാൻ വാൾമാർട്ടിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലിപ്കാർട്ടുമായുള്ള ഇടപാടിന് നിയമപരമായി പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വാണിജ്യമന്ത്രി സുരേഷ് പ്രഭുവുമായും കൂടികാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഫ്ലിപ്കാർട്ടുമായുള്ള ഇടപാടിന് മുമ്പ് വാൾമാർട്ട് സി.ഇ.ഒ ഇന്ത്യൻ സർക്കാറുമായി കാര്യമായ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അതിനിടെ വാൾമാർട്ടിെൻറ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലേക്കുള്ള കടന്നു വരവിനെ വിമർശിച്ച് വിവിധ സംഘടനകൾ രംഗത്തെത്തി. ഇടപാടിൽ സി.പി.എം പോളിറ്റ് ബ്യൂറോ ആശങ്കയറിയിച്ചിരുന്നു. പുതിയ കരാറിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരൺ മഞ്ച് എന്ന സംഘടന പ്രധാനമന്ത്രി കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.