വിശാൽ സിക്കയുടെ രാജി: നാരായണമൂർത്തിക്കെതിരെ ഇൻഫോസിസ്
text_fieldsബംഗളൂരു: വിശാൽ സിക്കയുടെ രാജിയിൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയെ കുറ്റപ്പെടുത്തി കമ്പനി ഡയറക്ടർ ബോർഡ്. നാരായണമൂർത്തി തുടർച്ചയായി നടത്തിയ അവഹേളനമാണ് സിക്കയുടെ രാജിയിലേക്ക് നയിച്ചതെന്ന് ഡയറക്ടർ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
നിരന്തരമായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നാരായണമൂർത്തി ഉന്നയിച്ചതാണ് സിക്കയുടെ രാജിയിലേക്ക് നയിച്ചതെന്ന് ഡയറക്ടർ ബോർഡിലെ അംഗമായ വെങ്കിടേഷ് പ്രതികരിച്ചു. ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.
നാടകീയമായി വെള്ളിയാഴ്ച രാവിലെയാണ് വിശാൽ സിക്ക രാജി പ്രഖ്യാപിച്ചത്. കമ്പനിയുടെ സഹസ്ഥാപകൻ നാരായണമൂർത്തിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് രാജിയിലേക്ക് നയിച്ചത്. സിക്കയുടെ രാജിയെ തുടർന്ന് ഇന്ത്യൻ ഒാഹരി വിപണിയിൽ ഇൻഫോസിസ് ഒാഹരികളുടെ വിലയിടിഞ്ഞു. യു.ബി പ്രവീൺ റാവു ഇൻഫോസിസിെൻറ ഇടക്കാല സി.ഇ.ഒ ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.