യു.എസിൽ വിസ നിയന്ത്രണം; ജീവനക്കാരെ നാട്ടിലെത്തിക്കാൻ പ്രേത്യക വിമാനം ഏർപ്പെടുത്തി ഇൻഫോസിസ്
text_fieldsബംഗളൂരു: രാജ്യത്തെ മുൻനിര ഐ.ടി കമ്പനികളിലൊന്നായ ഇൻഫോസിസ് യു.എസിൽ നിന്ന് ഇന്ത്യൻ ജീവനക്കാരെ നാട്ടിെലത്തിക്കുന്നു. 100ഓളം ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിെലത്താനായി സാൻഫ്രാൻസിസ്കോയിൽനിന്ന് ബംഗളൂരുവിലേക്ക് പ്രത്യേക വിമാനം ഏർപ്പെടുത്തുകയായിരുന്നു.
എച്ച് വൺ ബി വിസയിൽ യു.എസിൽ ജോലി ചെയ്തിരുന്നവരെയും താൽകാലിക ജോലി ആവശ്യത്തിനായി യു.എസിൽ എത്തിയവരെയുമാണ് നാട്ടിലെത്തിക്കുകയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇൻഫോസിസിൻെറ പ്രധാന വിപണി യു.എസ് ആണ്. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക പാദത്തിലെ 61.6 ശതമാനം വരുമാനവും യു.എസിൽ നിന്നായിരുന്നു. മറ്റു രാജ്യക്കാർക്ക് വീസ നിയന്ത്രണം തുടരുന്നതിനാൽ യു.എസ് പൗരന്മാരുടെ എണ്ണം ഗണ്യമായി ഉയർത്തിയിരുന്നു. നിരവധി ഇന്ത്യൻ ജീവനക്കാർ അവിടെ തുടരുകയും െചയ്യുന്നുണ്ട്.
രണ്ടുവർഷത്തിനിടെ ഇൻഫോസിസ് 10,000 ത്തോളം യു.എസ് പൗരന്മാരെ ജോലിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കമ്പനിയിലെ 60 ശതമാനം ജീവനക്കാരും വീസ നിയന്ത്രണങ്ങളിൽ ഉൾപ്പെടില്ലാത്താവരാണെന്ന് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ യു.ബി. പ്രവീൻ റാവു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.