ടി.സി.എസിന് പിന്നാലെ ഇൻഫോസിസും ഒാഹരികൾ തിരികെ വാങ്ങുന്നു
text_fieldsമുംബൈ: രാജ്യത്തെ മുൻ നിര െഎ.ടി കമ്പനികളിലൊന്നായ ടി.സി.എസ് ഒാഹരികൾ തിരിച്ച് വാങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ഇൻഫോസിസും ഇത്തരം നീക്കം നടത്തുന്നതായി സൂചന. 2.5 ബില്യൺ ഡോളർ മുടക്കി എപ്രിൽ മാസത്തിൽ ഇൻഫോസിസ് ഒാഹരികൾ തിരികെ വാങ്ങുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇൻഫോസിസ് സ്ഥാപകനായ നാരയണമൂർത്തിക്ക് ഇതിനോട് യോജിപ്പില്ലെന്നാണ് സൂചന. നിലവിൽ ഇൻഫോസിസിൽ 13 ശതമാനം ഒാഹരികളാണ് നാരയണമൂർത്തിക്ക് ഉള്ളത്. പോസ്റ്റൽ ബാലറ്റിലൂടെ ഒാഹരി ഉടമകളുടെ അനുമതി തേടി ഒാഹരികൾ തിരികെ വാങ്ങാനുള്ള നീക്കമാണ് ഇൻഫോസിസ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഇൻഫോസിസിലെ ഭരണപരമായ കാര്യങ്ങൾ സംബന്ധിച്ച് സ്ഥാപകൻ നാരയണമൂർത്തിയും സി.ഇ.ഒ വിശാൽ സിക്കയും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നാരയണമൂർത്തിയുടെ എതിർപ്പിനെ മറികടന്ന് ഒാഹരികൾ തിരികെ വാങ്ങാനുള്ള നീക്കം കമ്പനി നടത്തുന്നത്. െഎ.ടി മേഖലയിൽ നില നിൽക്കുന്ന അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ ഒാഹരികൾ തിരികെ നൽകുന്നത് ഉടമകൾക്ക് ഗുണകരമാവുമെന്നാണ് വിപണിയിലെ വിദഗ്ധരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.