സിക്കക്ക് പാരവെച്ചത് നാരായണ മൂർത്തി തന്നെ
text_fieldsബംഗളൂരു: െഎ.ടി ഭീമനായ ഇൻഫോസിസിൽ നിന്ന് മുൻ ചെയർമാൻ വിശാൽ സിക്കയുടെ പുറത്താകലിന് കാരണം നാരായണ മൂർത്തി തന്നെയെന്ന് കമ്പനി റിപ്പോർട്ട്. നിക്ഷേപകർക്കായി കമ്പനി പുറത്തിറക്കിയ ആറ് പേജുള്ള റിപ്പോർട്ടിലാണ് നാരായണ മൂർത്തിയെ കുറ്റപ്പെടുത്തി വീണ്ടും ഇൻഫോസിസ് രംഗത്തെത്തിയിരിക്കുന്നത്.
അതേ സമയം, ഒാഹരി ഉടമകളുടെ യോഗം വിളിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി പിൻമാറി. ബുധനാഴ്ച വൈകീട്ട് 6:30ന് യോഗം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ യോഗം മാറ്റിവെക്കുന്നുവെന്നാണ് നാരായണ മൂർത്തി അറിയിച്ചിരിക്കുന്നത്.
വിശാൽ സിക്കയുടെ പിൻമാറ്റത്തെ തുടർന്ന് ഒാഹരി വിപണിയിൽ ഇൻഫോസിസിന് 34,000 കോടി നഷ്ടമായിരുന്നു. ആദ്യ ദിവസങ്ങളിലെ നഷ്ടം മറികടന്ന് ഇൻഫോസിസ് ഒാഹരികൾ ബുധനാഴ്ച നേട്ടം രേഖപ്പെടുത്തി. 0.26 ശതമാനം ഉയർച്ചയിലാണ് ഇൻഫോസിസ് വ്യാപാരം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.