വരാനിരിക്കുന്നത് പ്രതിസന്ധിയുടെ കാലമെന്ന് ഇൻഫോസിസ് സി.ഇ.ഒ
text_fieldsബംഗളൂരു: ഇൻഫോസിൽ വരാനിരിക്കുന്നത് പ്രതിസന്ധിയുടെ കാലമാണെന്ന് കമ്പനിയുടെ ഇടക്കാല സി.ഇ.ഒ പ്രവീൺ റാവു. കമ്പനിയുടെ ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് പ്രവീൺ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രതിസന്ധിയെ നേരിട്ട് തുടർന്നും ഇൻഫോസിസിന് മുന്നോട്ട് പോവാൻ സാധിക്കുമെന്നും സി.ഇ.ഒ ഇ-മെയിലിൽ വ്യക്തമാക്കി.
ആദ്യമായാണ് ഇൻഫോസിസ് ഇത്രയും വലിയ പ്രതിസന്ധിയെ അഭിമുഖികരിക്കുന്നത്. കമ്പനി സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ലീഡർഷിപ്പിലെ മാറ്റങ്ങൾ, പുതിയ പ്രൊജക്ടുകൾ നടപ്പിലാക്കുന്നതിലെ പ്രതിസന്ധികൾ എന്നിവയെല്ലാം കമ്പനിക്ക് മുന്നിലുള്ള വെല്ലുവിളികളാണ്. ഇതിനെ സംബന്ധിച്ചെല്ലാം പൊതുസമൂഹത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രവീൺ റാവു പറഞ്ഞു.
വെള്ളിയാഴ്ച വിശാലിെൻറ തീരുമാനം നമ്മൾ അറിഞ്ഞതാണ്. അദ്ദേഹത്തിെൻറ തീരുമാനത്തെ ബഹുമാനിക്കണം. വിശാൽ സിക്കയുടെ പിൻമാറ്റം കമ്പനിയെ ബാധിക്കും.എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി മാർച്ച് 2018 വരെ അദ്ദേഹം തുടരും. കമ്പനിയുടെ അധികാര കൈമാറ്റം എളുപ്പമാക്കനാണ് ഇതെന്നും റാവു ഇ-മെയിലിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.