ആദായ നികുതി തട്ടിപ്പുമായി ബന്ധമില്ലെന്ന് ഇൻഫോസിസ്
text_fieldsബംഗളൂരു: ആദായ നികുതി തട്ടിപ്പുമായി ബന്ധമില്ലെന്ന് അറിയിച്ച് െഎ.ടി ഭീമനായി ഇൻഫോസിസ്. ആദായ നികുതി തട്ടിപ്പ് കേസിൽ യാതൊരു വിധത്തിലുള്ള അന്വേഷണവും ഇൻഫോസിസിനെതിരെ നടത്തിയിട്ടില്ല. സംഭവം സംബന്ധിച്ച് കമ്പനിയോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ഇൻഫോസിസ് അധികൃതർ വ്യക്തമാക്കി. അന്വേഷണ എജൻസികളുമായി സഹകരിച്ച് മുന്നോട്ട് പോവുകയാണ് ഇൻഫോസിസ് എന്നും കമ്പനി അറിയിച്ചു. നേരത്തെ സി.ബി.െഎ അന്വേഷിക്കുന്ന ആദായ നികുതി തട്ടിപ്പ് കേസിൽ ഇൻഫോസിസിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.
വ്യാജ രേഖകൾ ഉപയോഗിച്ച് ചില വ്യക്തികൾ ആദായ നികുതി റിേട്ടൺ സമർപ്പിച്ചുവെന്നും അതിലുടെ അന്യായമായ ഇളവുകൾ നേടിയെന്നുമാണ് സി.ബി.െഎ കേസ്. ഇതിൽ ഇൻഫോസിസ് ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു മാധ്യമ വാർത്തകൾ. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാണ് കമ്പനി രംഗത്തെത്തിയിട്ടുള്ളത്.
ആദായ നികുതി തട്ടിപ്പ് കേസിൽ ഇൻഫോസിസിെൻറ പേര് ഉൾപ്പെട്ടിട്ടില്ലെന്ന് കമ്പനി ബോംബെ സ്റ്റോക്ക് എക്സ്േചഞ്ചിനെയും ഒൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇൻഫോസിസ് സെബിക്കും ഇതുസംബന്ധിച്ച വിശദീകരണം നൽകിയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.