െഎ.ടി പ്രഫഷനലുകൾ കൂടുതൽ പ്രതിസന്ധിയിലേക്ക്
text_fieldsന്യൂഡൽഹി: പ്രമുഖ തൊഴിൽ മേഖലയായി പന്തലിച്ച െഎ.ടി രംഗത്ത് രാജ്യത്തെ രണ്ടു ലക്ഷത്തോളം യുവാക്കളുടെ ജോലി അപകടത്തിൽ. വിവിധ കാരണങ്ങളുടെ പേരിൽ പ്രമുഖ െഎ.ടി കമ്പനികൾ തൊഴിലാളികളെ പിരിച്ചുവിടുന്ന പ്രവണത തുടരുകയാണ്. 40 ലക്ഷത്തോളം പേർ ജോലിചെയ്യുകയും 15,000 കോടി ഡോളർ വാർഷിക വരുമാനം നേടുകയും ചെയ്യുന്ന ഇൗ മേഖലയിൽ അടുത്ത അഞ്ചു വർഷത്തിനകം അഞ്ചു ലക്ഷത്തോളം പേർക്ക് കളം വിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
െഎ.ടി രംഗത്തെ വമ്പൻ കമ്പനികൾ ഇതിനകം 60,000ഒാളം പേരെ പിരിച്ചുവിടുകയോ, അതിനുള്ള നീക്കം തുടങ്ങുകയോ ചെയ്തിട്ടുണ്ട്. ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, കോഗ്നിസൻറ്, എച്ച്.സി.എൽ, െഎ.ബി.എം തുടങ്ങിയ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. വലിയ ശമ്പളം വാങ്ങിക്കൊണ്ടിരുന്നവർക്ക് പൊടുന്നനെ പണിയില്ലാതാവുകയും, മറ്റിടങ്ങളിൽ അവസരം കിട്ടാതിരിക്കുകയും ചെയ്യുന്ന ദുഃസ്ഥിതിയാണ് മുന്നിൽ. കടുത്ത ജീവിത പ്രതിസന്ധിയിലേക്കാണ് ടെക്കികൾ എന്ന് അറിയപ്പെടുന്ന െഎ.ടി പ്രഫഷനലുകൾ നീങ്ങുന്നത്.
ഒാേട്ടാമേഷൻ, പുതിയ സാേങ്കതിക വിദ്യകൾ, ട്രംപ് ഭരണകൂടത്തിെൻറ വിസ വിലക്കുകൾ എന്നിവയാണ് സാമ്പത്തികമാന്ദ്യത്തിനു പിന്നാലെ ഇൗ മേഖലയെ ഉലക്കുന്നത്. ഇനിയുള്ള ഏതാനും വർഷത്തേക്ക് ഇൗ പ്രതിസന്ധി തുടരുമെന്ന മുന്നറിയിപ്പാണ് സോഫ്ട്വെയർ-സർവിസസ് കമ്പനികളുടെ അഖിലേന്ത്യ അസോസിയേഷനായ ‘നാസ്കോം’ അടക്കം ഇൗ മേഖലയിലുള്ളവർ നൽകുന്നത്. അതേസമയം, തൊഴിൽ കരാറുകളും വ്യവസ്ഥകളുമെല്ലാം കാറ്റിൽ പറത്തുന്ന െഎ.ടി കമ്പനികളുടെ നടപടിക്കെതിരെ പലേടത്തായി പ്രഫഷനലുകളുടെ സംഘടന രൂപപ്പെടുന്നുണ്ട്. അവർ സമരവഴിയിലാണ്.
ടെക് മഹീന്ദ്ര െഎ.ടി ജീവനക്കാരെ നിയമവിരുദ്ധമായി പുറന്തള്ളുന്നതിനെതിരെ വിവര സാേങ്കതിക വിദ്യാ വിദഗ്ധരുടെ പൊതുേവദിയായ ‘ഫൈറ്റ്’ മഹാരാഷ്ട്ര ലേബർ കമീഷണറെ സമീപിച്ചു. മാനേജ്മെൻറും തൊഴിലാളികളുമായി അനുരഞ്ജന ചർച്ചകൾക്ക് മുന്നിട്ടിറങ്ങണമെന്നും അഭ്യർഥിച്ചു. ബംഗളൂരുവിൽ കോഗ്നിസൻറിൽ നിയമവിരുദ്ധമായ പിരിച്ചുവിടൽ നടക്കുന്നുവെന്ന് ഫൈറ്റ് ആരോപിച്ചു.
ലേ ഒാഫ് ഇല്ലെന്ന നിലപാടിലാണ് ടെക് മഹീന്ദ്ര. അതേസമയം, ആഗോള സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ നടപ്പാക്കിയേ മതിയാവൂ എന്ന് കമ്പനി വാദിക്കുന്നു. തൊഴിലാളികളുടെ പ്രവർത്തന മികവ് പതിവായി വിലയിരുത്തി ആവശ്യമായ നടപടി സ്വീകരിക്കേണ്ടി വരും. എന്നാൽ, സ്ഥാപനത്തിൽ നടക്കുന്ന ജീവനക്കാരുടെ പുനർവിന്യാസം മികവിെൻറ അടിസ്ഥാനത്തിലല്ലെന്നും, ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുകയാണെന്നും ‘ഫൈറ്റ്’ കുറ്റപ്പെടുത്തി.
ലേ ഒാഫ് പ്രശ്നങ്ങൾ മുൻനിർത്തി െഎ.ടി രംഗത്തുള്ളവരുടെ പ്രതിനിധികളുമായി വൈകാതെ വിഷയം ചർച്ചചെയ്യാമെന്ന് കർണാടക സർക്കാർ അഖിലേന്ത്യ െഎ.ടി എംപ്ലോയീസ് അസോസിയേഷനെ സമാശ്വസിപ്പിച്ചിട്ടുണ്ട്. തെലങ്കാനയിലും തമിഴ്നാട്ടിലും സമാനമായ പ്രശ്നങ്ങളുണ്ട്. എന്നാൽ, കമ്പനികൾ മൂടിവെക്കുന്നതിനാൽ െഎ.ടി മേഖലയിലെ പ്രതിസന്ധി, അതിെൻറ രൂക്ഷതക്കൊത്ത് പുറത്തു വരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇൗ മേഖലയിലെ തൊഴിലാളികൾക്കിടയിൽ സംഘടനാ സംവിധാനങ്ങളാകെട്ട ദുർബലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.