തളർന്നാലും വളരും
text_fieldsകോവിഡിനുശേഷം ആഗോളതലത്തിൽ സാമ്പത്തിക കുതിച്ചുചാട്ടത്തിനാണ് സാധ്യത. കണ്ടെത്താ ത്ത മേഖലകളായിരിക്കും ഇനി വളരുക. സാധാരണ ഒരു മഹാമാരി കഴിയുേമ്പാൾ വൻതോതിലുള്ള ചെ ലവഴിക്കൽ സർക്കാറുകളുടെ ഭാഗത്തുനിന്നു തന്നെയുണ്ടാകും. നിർത്തിവെച്ച സാമ്പത്തിക ഇ ടപാടുകളെല്ലാം പുനരാരംഭിക്കാൻ വൻകിട നടപടികളും പാക്കേജുകളും വേണ്ടിവരും. നവീന മായ പരിഹാരമാർഗങ്ങൾ വേണ്ടിവരും. ചികിത്സാ സൗകര്യങ്ങൾ വേണ്ടവിധം ലഭ്യമല്ലെന്ന് ഇപ്പ ോൾ എല്ലാവർക്കും ബോധ്യപ്പെട്ടു.
അതിനാൽ, മെഡിക്കൽ മേഖലയിലും വിദ്യാഭ്യാസരംഗത്തു ം നിക്ഷേപം കൂടാൻ സാധ്യതയുണ്ട്. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ കൂടുതൽ ജോലി നടക്കുന ്ന സമയമാണ്. ഇവക്കുള്ള ഉൽപന്നങ്ങൾ സൃഷ്ടിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് നല്ല അവസരമുണ്ട്. കമ്യൂണിക്കേഷൻ സ്റ്റാർട്ടപ്പുകൾക്കും ഗുണംചെയ്യും. പക്ഷേ, ടൂറിസം മേഖലയിലുള്ള സ്റ്റാർട്ടപ്പിനെ കോവിഡ് ബാധിച്ചിട്ടുണ്ടാവാം. നിലവിൽ അമേരിക്കയിൽ വിഡിയോ കോൺഫറൻസിങ്, മെഡിക്കൽ കൺസൾട്ടിങ്, ഓൺലൈൻ എജുക്കേഷൻ തുടങ്ങിയ മേഖലയിലുള്ള കമ്പനികളുടെ നിക്ഷേപത്തിൽ വൻ വർധനയുണ്ട്.
സാധാരണ സ്റ്റാർട്ടപ്പുകൾക്ക് മൂന്നുമാസം മുതൽ ആറുമാസം വരെ പ്രവർത്തിക്കാനുള്ള തുക അവർ മുൻകൂർ വകയിരുത്തിയിട്ടുണ്ടാകും. ഈ സമയത്തിനുള്ളിൽ പ്രതിസന്ധി മാറിയാൽ അതിജീവിക്കാൻ കഴിയും. അല്ലെങ്കിൽ ചെലവുകുറഞ്ഞ വായ്പകൾ കണ്ടുപിടിച്ച് കൊടുക്കണം. പല ഏജൻസികളുമായി സംസാരിച്ച് വായ്പകൾ ലഭ്യമാക്കാൻ സ്റ്റാർട്ടപ് മിഷൻ ശ്രമിക്കുന്നുണ്ട്.
ഇപ്പോഴേ ഒരുങ്ങണം
കോവിഡിന് ശേഷമുണ്ടാകുന്ന വളർച്ചക്കായി ഇപ്പോഴേ തയാറെടുക്കണം. അതിന് singlewindow.startupmission.in എന്ന പേരിൽ മാർഗനിർദേശം, ട്രെയിനിങ് പ്രോഗ്രാമുകൾ, വെബിനാറുകൾ (ഓൺലൈൻ സെമിനാർ), ടൂൾസ് എന്നിവ ഒറ്റപോർട്ടലിലാക്കി. ഗവൺമെൻറിെൻറയും സ്വകാര്യ ഏജൻസികളുടെയും ഗ്രാൻറിെൻറ വിശദവിവരങ്ങൾ, ഭാവിയിലെ അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവ ഇതിൽ ലഭ്യമാണ്.
ചെറിയ സ്റ്റാർട്ടപ്പുകൾക്ക് സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാനുള്ള കഴിവുണ്ട്. ഒരു സാങ്കേതികവിദ്യയിൽനിന്ന് വേറെ സാങ്കേതികവിദ്യയിലേക്ക് അല്ലെങ്കിൽ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റൊരു മേഖലയിലുള്ള ഉൽപന്നങ്ങളിലേക്ക് മാറുക അവക്ക് പ്രയാസകരമല്ല.
ഹാർഡ്വെയർ സ്റ്റാർട്ടപ്പുകൾക്ക് ചൈനയിൽനിന്നുള്ള സപ്ലൈ ഇല്ലാത്തത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. അതിപ്പോൾ മാറി. ഫാബ് ലാബ് ഉൾപ്പെടെ സാങ്കേതിക ഉപാധികളെല്ലാമുണ്ട്. വേണ്ട സഹായവും ചെയ്യും.
നിലവിൽ മൂന്നു കാര്യങ്ങളിലാണ്
സ്റ്റാർട്ടപ് മിഷൻ ശ്രദ്ധിക്കുന്നത്:
- സ്റ്റാർട്ടപ്പുകൾക്ക് പിടിച്ചുനിൽക്കാൽ ചെലവു കുറക്കാനായി വാടകയും പലിശയുമൊക്കെ വേണ്ടെന്നുവെച്ചു.
- പ്രഫഷനലായ പ്രൊഡക്ടിവിറ്റി ഇംപ്രൂവ്മെൻറ് ടൂളുകൾ ഒരിടത്ത് സൗജന്യമായി ലഭ്യമാക്കി.
-പല ഏജൻസികളുടെ പക്കലുള്ള അഞ്ചു ലക്ഷം മുതൽ അഞ്ചുകോടി രൂപയുടെ വരെ പ്രോജക്ടുകൾ ശേഖരിച്ച് ഒരിടത്ത് ലഭ്യമാക്കി.
ഏഞ്ചൽ ഫണ്ടാണ് സ്റ്റാർട്ടപ്പുകളുടെ മൂലധനം. അതായത്, വ്യക്തികളുടെ നിക്ഷേപം. അത് ആരും എടുത്തിട്ടില്ല. വായ്പ എടുക്കുന്നതിനേക്കാൾ കൂടുതൽ നിക്ഷേപമാണുള്ളത്. അത് പോസിറ്റിവാണ്. പലിശ അടക്കേണ്ട ബാധ്യതയുമില്ല. ഇപ്പോൾ മെഡിക്കൽ പോലുള്ള ചില മേഖലകളിൽ മാത്രമാണ് പുതിയ നിക്ഷേപങ്ങൾ വരുന്നത്.
പ്രളയം ദോഷകരമായി ബാധിച്ചെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ കരകയറാൻ സാധിച്ചതിനാൽ സ്റ്റാർട്ടപ്പുകൾക്ക് അത്ര നഷ്ടമുണ്ടായിട്ടില്ല. നിന്നുപോയ സ്റ്റാർട്ടപ്പുകൾ മറ്റൊരു ഉൽപന്നവുമായി അല്ലെങ്കിൽ മറ്റൊരു ബിസിനസുമായി തിരികെവന്നിട്ടുണ്ട്.
തയാറാക്കിയത്: ജിൻസ് സ്കറിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.