ടെലികോം സെക്ടറിൽ കൂട്ട പിരിച്ചു വിടലിന് സാധ്യത
text_fieldsന്യൂഡൽഹി: കമ്പനികൾ തമ്മിലുള്ള ഒാഫർ യുദ്ധം കനക്കുന്നതിനിടെ ടെലികോം സെക്ടറിൽ കൂട്ടപിരിച്ചു വിടലിന് സാധ്യത. അടുത്ത മാസങ്ങളിൽ ഒരു ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് തൊഴിൽ വിപണിയിൽ വളർച്ചയില്ലാത്തത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടെലികോം മേഖലയിൽ കൂട്ട പിരിച്ചു വിടലിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്
റിലയൻസ് കമ്യൂണിക്കേഷൻ പ്രവർത്തനം നിർത്തുേമ്പാൾ നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെടുക. ടാറ്റ ഗ്രൂപ്പ് അവരുടെ ടെലികോം ബിസിനസ് എയർടെല്ലിന് വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇൗ നീക്കവും ടെലികോം സെക്ടറിൽ വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാക്കും.
ടെലികോം സെക്ടറിൽ നിലവിൽ താഴെക്കിടയിലും ഉന്നതപദവികളിൽ ജോലി ചെയ്യുന്നവരെ ഇത് ബാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടയിലുള്ളവരെയാണ് പ്രശ്നം ഗുരുതരമായി ബാധിക്കുക. എന്നാൽ ഒാേട്ടാമേഷൻ ഉൾപ്പടെയുള്ള മേഖലയിലെ പുതിയ പരിഷ്കാരങ്ങൾ തൊഴിലാളികൾക്ക് തിരിച്ചടിയാവും. എൻജിനീയറിങ്, ടെക്നികൽ മേഖലയിലുള്ളവർക്കാവും കാര്യമായി തൊഴിൽ നഷ്ടമുണ്ടാകുക. പുതിയ സാഹചര്യത്തിൽ ഇവർക്ക് മറ്റ് കമ്പനികളിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യതകൾ വിരളമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.