വൻ നഷ്ടം; മോണാർക് എയർലൈൻസ് പ്രവർത്തനം നിർത്തി
text_fieldsലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ എയർലൈൻ കമ്പനിയായ മോണാർക് പ്രവർത്തനം അവസാനിപ്പിച്ചു. ഇതിെൻറ ഭാഗമായി 3,000 ബൂക്കിങ്ങുകളും അവധി പാക്കേജുകൾ റദ്ദാക്കാനും തീരുമാനിച്ചതായി ബ്രിട്ടീഷ് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇപ്പോൾ വിദേശത്തുള്ള 110,000 ഉപഭോക്താക്കളെ തിരികെ രാജ്യത്തേക്ക് കൊണ്ട് വരുന്നതിനായി 30 വിമാനങ്ങൾ അയക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2,100 ജീവനക്കാരാണ് മോണാർകിൽ ജോലി ചെയ്യുന്നത്. 291 മില്യൺ യൂറോയാണ് കഴിഞ്ഞ വർഷം കമ്പനിയുടെ നഷ്ടം. ടിക്കറ്റ് നിരക്കുകളിലുണ്ടായ കുറവ്, ഇന്ധന വില വർധിച്ചത്, ഹാൻഡലിങ് നിരക്കുകളിലെ വർധനവ് എന്നിവയെല്ലാമാണ് കമ്പനിയുടെ തകർച്ചക്ക് കാരണമെന്നാണ് നിഗമനം.
അവധി പാക്കേജുകൾ നൽകുന്നതിന് മോണാർകിന് അനുമതി നൽകുന്നത് സംബന്ധിച്ച് വിമാന കമ്പനിയും വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഞായറാഴ്ച രാത്രി വൈകിയും നടത്തിയ ചർച്ചകളിലും ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കാൻ വിമാന കമ്പനിക്കും ബ്രിട്ടീഷ് വ്യോമയാന മന്ത്രാലയത്തിനും സാധിച്ചിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.