ടെലികോം മേഖലക്ക് ശേഷം ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളെ ലക്ഷ്യമിട്ട് അംബാനി
text_fieldsമുംബൈ: റിലയൻസ് ജിയോയെന്ന ഭൂതം ഇന്ത്യൻ ടെലികോം മേഖലയിൽ സൃഷ്ടിച്ചത് സമാനതകളില്ലാത്ത വിപ്ലവമായിരുന്നു. ജിയോയുടെ തേരോട്ടത്തിൽ കാലങ്ങളായി മൊബൈൽ വിപണി അടക്കിവാണ വമ്പൻമാർക്കെല്ലാം കാലിടറി. ടെലികോം മേഖലയിൽ വൻ ഒാഫറുകൾ നൽകിയതിന് പിന്നാലെ ഒാൺലൈൻ ഷോപ്പിങ് മേഖലയുടെ നെട്ടല്ലൊടിക്കാനുള്ള നീക്കവുമായി വ്യവസായ ഭീമൻ മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോർട്ടുകൾ.
അടുത്തുള്ള ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുേമ്പാൾ ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ കൂപ്പണുകൾ നൽകി വിപണി പിടിക്കാനാണ് അംബാനിയുടെ നീക്കം. ദേശീയ മാധ്യമമായ ഇക്കണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.2027ൽ ഇന്ത്യയുടെ ഇ-കോമേഴ്സ് മാർക്കറ്റ് 200 ബില്യൺ ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 432 മില്യൺ ഇൻറർനെറ്റ് ഉപയോക്താക്കളുണ്ട്. ഇതിൽ 60 മില്യൺ ആളുകൾ മാത്രമേ ഒാൺലൈൻ ഷോപ്പിങ് സൗകര്യം ഉപയോഗിക്കുന്നുള്ളു.
ഡിജിറ്റൽ കൂപ്പണുകൾ നൽകി അടുത്തുള്ള സ്റ്റോറുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം നൽകിയാൽ കൂടുതൽ ആളുകളെ ഷോപ്പിങ്ങിലേക്ക് ആകർഷിക്കാം എന്നാണ് അംബാനിയുടെ കണക്കുകൂട്ടൽ . ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഒാൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ മാർക്കറ്റിൽ കടന്നുകയറാനാണ് അംബാനി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. എന്തായാലും ടെലികോം മേഖലയിലുണ്ടാക്കിയ വിപ്ലവം അംബാനിക്ക് ഒാൺലൈൻ ഷോപ്പിങ്ങിലും സൃഷ്ടിക്കാൻ കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.