റിലയൻസ് കമ്മ്യൂണിക്കേഷനിൽ നിന്ന് ഇൗ വർഷം അനിൽ അംബാനിക്ക് ശമ്പളമില്ല
text_fieldsമുംബൈ: റിലയൻസ് കമ്മ്യൂണിക്കേഷനിൽ നിന്ന് ഇൗ വർഷം അനിൽ അംബാനി ശമ്പളമൊന്നും സ്വീകരിക്കില്ല. കടത്തിൽ മുങ്ങി പോയ കമ്പനിയിൽ നിന്ന് ശമ്പളം സ്വീകരിക്കേണ്ടെന്നാണ് അനിൽ അംബാനിയുടെ തീരുമാനം. എകദേശം 45,000 കോടി രൂപ കടത്തിലാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ.
കമ്പനിയുടെ സ്ട്രാറ്റജിക് ട്രാൻസഫർമേഷൻ പദ്ധതിയുടെ ഭാഗമായാണ് അനിൽ അംബാനി ഇൗ തീരുമാനമെടുത്തതെന്നാണ് സൂചന. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ 966 കോടിയുടെ നഷ്ടമാണ് റിലയൻസ് കമ്മ്യൂണിക്കേഷൻ രേഖപ്പെടുത്തിയത്.
മറ്റ് മൊബൈൽ കമ്പനികളിൽ നിന്ന് കടുത്ത മൽസരം നേരിടേണ്ടി വന്നതോടെയാണ് വിപണിയിൽ റിലയൻസ് കമ്മ്യൂണിക്കേഷന് തിരിച്ചടി നേരിട്ടത്. കഴിഞ്ഞ വർഷം സെപ്തംബറിൽ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ കൂടി രംഗത്തെത്തിയതോടെ അനിൽ അംബാനിയുടെ സ്ഥിതി കൂടുതൽ മോശമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.