വാഹനമേഖല അതിവേഗം തിരിച്ചു വരുന്നു; ജീവനക്കാർക്ക് ശമ്പളവർധനവുമായി കമ്പനികൾ
text_fieldsന്യൂഡൽഹി: കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻ വാഹനമേഖല അതിവേഗം കരകയറുന്നതായി റിപ്പോർട്ട്. കോവിഡിനെ തുടർന്ന് തടഞ്ഞുവെച്ച ജീവനക്കാരുടെ പ്രൊമോഷനും ഇൻക്രിമെൻറ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ കമ്പനി തിരികെ നൽകാൻ തുടങ്ങി.
ടോയോട്ട കിർലോസ്കർ മോേട്ടാഴ്സ് ജീവനക്കാർക്ക് ശമ്പള വർധനവ് പ്രഖ്യാപിച്ചു. ഹ്യുണ്ടായ് മോേട്ടാഴ്സ് ഫാക്ടറി ജീവനക്കാർക്കുള്ള ശമ്പളം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഒാഫീസ് എക്സിക്യൂട്ടീവുമാരുടെ ഇൻക്രിമെൻറ് വർധിപ്പിക്കാനും ഹ്യുണ്ടായിക്ക് പദ്ധതിയുണ്ട്. രണ്ട് മാസമായി തടഞ്ഞുവെച്ച ബോണസും ഇൻക്രിമെൻറും നൽകാൻ മാരുതി സുസുക്കി ചർച്ച തുടങ്ങി. എം.ജിയും ശമ്പള വർധനക്കുള്ള ചർച്ചകൾ ആരംഭിച്ചു.
കോവിഡ് 19 വലിയ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ഒരു പരിധി വരെ തൊഴിലുകൾ സംരക്ഷിക്കാൻ വാഹനനിർമ്മാതാക്കൾക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ആദ്യഘട്ട വിലയിരുത്തൽ. രാജ്യത്തെ 14ൽ 10 വാഹന നിർമ്മാതാക്കളും ലോക്ഡൗൺ ഇളവുകൾ വന്നതിന് ശേഷം തടഞ്ഞുവെച്ച ഇൻസെൻറീവ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകി. ലോക്ഡൗണിൽ ഇളവുകൾ വന്നതിനെ തുടർന്ന് ഭൂരിപക്ഷം കമ്പനികളുടേയും വിൽപന ഉയർന്നിരുന്നു. സർക്കാറിെൻറ പിന്തുണ കൂടിയാകുേമ്പാൾ അതിവേഗം പ്രതിസന്ധിയിൽ നിന്ന് കരകയറാമെന്നാണ് കമ്പനികളുടെ കണക്ക് കൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.